കൊച്ചി: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും അന്തര്‍സംസ്ഥാന കുറ്റവാളിയുമായ മരട്, പനക്കപ്പറമ്പില്‍ ലൈന്‍ ആനക്കാട്ടില്‍ വീട്ടില്‍ അനീഷ് ആന്റണി(മരട് അനീഷ്-40)യെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു
ജയിലില്‍ അടച്ചു. കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി കൊലപാതകം ഉള്‍പ്പെടെ അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്.
എട്ട് നവംബര്‍ 2023 മുതല്‍ ഏഴ് മെയ് 2024 വരെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു. പീന്നീട് ജയിലില്‍ നിന്നിറങ്ങിയ ശേഷം തമിഴ്നാട്, കോയമ്പത്തൂര്‍ കണ്ടെ ഗൗണ്ടന്‍ ചാവടി സേ്റ്റഷന് പരിധിയില്‍ കവര്‍ച്ച നടത്തുകയും ഏറ്റവും ഒടുവിലായി നെടുമ്പാശ്ശേരി പോലീസ് സേ്റ്റഷന് പരിധിയിലെ ഒരു സ്പായില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ നെടുമ്പാശ്ശേരി പോലീസ് പ്രതിയെ ആറ് ജൂലൈ 2026ല്‍ അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുടെ ശുപാര്‍ശയില്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ എറണാകുളം അസി.കമ്മീഷണര്‍ കെ.ജെ പീറ്ററിന്റെ മേല്‍നോട്ടത്തില്‍ മരട് പോലീസ് സേ്റ്റഷന് എസ്.എച്ച്.ഒ ഷാഹിനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ മരട് അനീഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐമാരായ സനീപ്, സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഫസല്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു.

Comments