പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ് സേ്റ്റഷന് പരിധിയില്‍ നിന്ന് കാണാതായ 13 വയസുകാരിയെ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ നിന്ന് കേരള പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി.
ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടന്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മേതല മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. തുടര്‍ന്ന് സാങ്കേതിക പരിശോധനയില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേലത്തെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് പരിചയമുണ്ടെന്ന് പോലീസ് കണ്ടെത്തി.
കുറുപ്പംപടിയില്‍ നിന്നുള്ള സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒഡിഷയിലേക്ക് തിരിച്ചു. അന്വേഷണത്തില്‍ കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചു. പ്രദേശം നക്സല്‍ ബാധിത മേഖലയാണെന്നും പകല്‍ സമയത്ത് പോലീസ് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും ബഞ്ചനഗര്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെ ഓപ്പറേഷന് നടത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 18ന് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തില്‍ ആയുധധാരികളായ എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെ സംഘം മേഖലയിലേക്ക് കടന്നു.
രാത്രി 12 മണിയോടെ വനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ച് ലക്ഷ്യത്തിന് ഒരു കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ നിര്‍ത്തി, ഒറ്റനിരയായി കാട്ടിലൂടെ നടന്നാണ് സംഘം ഗ്രാമത്തിലെത്തിയത്. കാടിനുള്ളിലെ അഞ്ച് വീടുകളില്‍ നിന്ന് അലോകിന്റെ വീട് തിരിച്ചറിഞ്ഞ് വളഞ്ഞ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെയും യുവാവിനെയും സുരക്ഷിതമായി ബഞ്ചനഗര്‍ സേ്റ്റഷനിലെത്തിച്ച ശേഷം സംഘം കേരളത്തിലേക്ക് മടങ്ങി. ഏകദേശം 4000 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. സബ് ഇന്‍സ്പെക്ടര്‍ കെ.എം. അബി, സീനിയര്‍ സി.പി.ഒ.മാരായ എന്‍.പി. ബിന്ദു, അരുണ്‍ കെ. കരുണന്, രജിത് റാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Comments