കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
റേഷന്‍ കടകളിലൂടെയും സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂര്‍ണ്ണമായും ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയില്‍ പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ സേ്റ്റഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്കുള്ള രണ്ട് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ എ സി ബസ്സുകളുടെ ഫ്ളാഗ് ഓഫ് കര്‍മ്മം വൈറ്റില ഹബ്ബില്‍ നിര്‍വഹിച്ചു .സംസാരിക്കുകയായിരുന്നു മന്ത്രി.
വൈറ്റില ഹബ്ബില്‍ നിന്ന് കലൂരില്‍ നടക്കുന്ന സപ്ലൈകോ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനായി കെ.എസ്.ആര്.ടി.സിയുമായി സഹകരിച്ചാണ് ഈ പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. കലൂര്‍ ട്രേഡ് ഫെയറിലേക്ക് ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധനങ്ങള്‍ വാങ്ങി തിരികെ വരാനും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ എ.സി. ബസുകളാണ് സപ്ലൈകോ ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ 10.30 മുതല്‍ വൈറ്റിലയില്‍ നിന്ന് തുടങ്ങി- പാലാരിവട്ടം-സപ്ലൈകോ മെഗാ ഫെയര്‍-കലൂര്‍ കതൃക്കടവ് കടവന്ത്ര വഴി വീണ്ടും വൈറ്റിലയില്‍ എത്തുന്ന വിധത്തിലാണ് രാവിലെ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മറ്റൊരു സര്‍വീസ് വൈറ്റിലപാലാരിവട്ടംകലൂര്മേനകകടവന്ത്രവൈറ്റില റൂട്ടിലും ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഓഗസ്റ്റ് 25 വരെ ഈ സൗജന്യ യാത്രാസൗകര്യം പ്രയോജനപ്പെടുത്താം.
ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റില്‍ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടണ്‍ അരി പൊതുവിപണിയില്‍ എത്തിക്കാന്‍ സാധിച്ചത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 90 ശതമാനത്തോളം പൂര്‍ത്തിയായതായും ഉത്രാടം നാള് വരെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സപ്ലൈകോ എം.ഡി ജയകൃഷ്ണന് വി.എം, ജനറല്‍ മാനേജര്‍ ബിജു എം.യു, അഡീഷണല്‍ ജനറല്‍ മാനേജര്‍ ദീപു എം.ആര്, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ വി.പി ചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments