കൊച്ചി: സ്തനാര്‍ബുദ ചികിത്സക്ക് കുറഞ്ഞ വിലയുള്ള പാല്ബൊസിക്ലിബ് എന്ന മരുന്ന് ഉപയോഗിക്കാമോയെന്ന് അറിയിക്കാന്‍ ഡല്‍ഹി എയിംസിലെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ ചിത്തരഞ്ജന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം.
വിലകൂടിയ റിബോസിക്ലിബ് മരുന്ന് ഉപയോഗിക്കുന്നതുമൂലം ഒരു മാസത്തെ ചികിത്സക്കായി 58,000 രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് നിലപാട് തേടിയത്. ഹര്‍ജി വീണ്ടും സെപ്റ്റംബര്‍ മൂന്നിനു പരിഗണിക്കും.
ചികിത്സിക്കുന്ന ഡോക്ടറാണ് മരുന്ന് ഉപയോഗ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററും (ആര്.സി.സി.) പാല്ബൊസിക്ലിബ് മരുന്ന് റിബോസിക്ലിബിന് പകരമായി ഉപയോഗിക്കാനാവില്ലെന്ന് കോടതി ചമതലപ്പെടുത്തിയ അമിക്കസ്ക്യൂറിയും അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ദേശീയ സ്ഥാപനങ്ങളുടെ നിലപാട് കൂടി ആരാഞ്ഞത്. സ്തനാര്‍ബുദ ബാധിത നല്കിയ ഹര്‍ജി അവരുടെ മരണത്തെത്തുടര്‍ന്ന് കോടതി സ്വമേധയാ പരിഗണിക്കുകയാണ്. കേസില്‍ കക്ഷിചേരാനുള്ള മലപ്പുറം സ്വദേശിനിയായ രോഗബാധിതയുടെ അപേക്ഷ കോടതി അനുവദിച്ചു.

Comments