കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട അതിക്രമക്കേസിലെ പ്രതികള്‍ക്കു കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ച അഞ്ചുവര്‍ഷം കഠിനതടവ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ നേതാക്കളായ എം. ഗീതാനന്ദന്, ബിനു, രമേശന്, അനില്‍കുമാര്‍ എന്നീ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിനൊപ്പമുള്ള അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഉപാധികളോടെ ശിക്ഷ മരവിപ്പിച്ച് ജാമ്യമനുവദിച്ചത്.
അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷാനടപടി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയുള്ള സെഷന്‍സ് കോടതിയുടെ വിധി തെറ്റാണെന്നടക്കമുള്ള വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ഇത് പരിഗണിച്ച കോടതി, സമഗ്രമായ തെളിവുകളുടെ അടിസ്ഥാനത്തിലാവണം അന്തിമവിധിയെന്നു വിലയിരുത്തി.
വിചാരണക്കോടതി വിധിച്ച 42,000 രൂപ വീതം പിഴ പ്രതികള്‍ കെട്ടിവയ്ക്കണമെന്നതടക്കം വ്യവസ്ഥകളോടെയാണ് ജാമ്യം. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും ഹാജരാക്കണം. ജാമ്യത്തിലിറങ്ങി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. പ്രതികള്‍ക്കു കുറഞ്ഞ ശിക്ഷയാണ് വിധിച്ചതെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐയും അപ്പീല്‍ സമര്‍പ്പിക്കും. അപ്പീലുകളില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. 2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ മുത്തങ്ങ വന്യജീവിസങ്കേതത്തില്‍ അതിക്രമിച്ചുകയറി, തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്. കുണ്ടന്‍വയലില്‍ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തടഞ്ഞ് നടത്തിയ ആക്രമണത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ടു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് അബ്ദുള്‍ സലാം, ഫോറസ്റ്റ് ഓഫീസര്‍ ശശിധരന് എന്നിവര്‍ക്കു പരുക്കേറ്റു. സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ൈക്രംബ്രാഞ്ചിനും തുടര്‍ന്ന് സി.ബി.ഐക്കും കൈമാറുകയായിരുന്നു.

Comments