ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ഇന്ന് അദ്ദേഹം ദില്ലിയിലെത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും സന്ദർശനം സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
താരിഖ് റഹ്മാന്റെ സന്ദർശനം കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിലെ ചെയ്ഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഒഴിവാക്കുമെന്നറിയിച്ചുള്ള വാർത്താക്കുറിപ്പ് വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവൻ ഈ കുറിപ്പ് പിൻവലിച്ചു. സന്ദർശനത്തെക്കുറിച്ച് പറയാനില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം.
രണ്ടു ദിവസത്തെ സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ഇത് നീട്ടിവെച്ചതായാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹും വ്യക്തമാക്കി.
അതേസമയം, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കണമെന്ന നിലപാടും ബംഗ്ലാദേശ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇരു വിഷയങ്ങളും തമ്മിൽ ബന്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന.

Comments