കൊച്ചി: തെരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബിജെപിയില്‍ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ല, തന്റെ കാഴ്ചപ്പാടുകള്‍ക്ക് എതിരായാണ് ബിജെപി പ്രവര്‍ത്തിച്ചതെന്നും നടന് ദേവന്.
ബിജെപി വിട്ട് ടിവികെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ദേവന്റെ പ്രതികരണം വന്നിരിക്കുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു താന്‍ ബിജെപി പാര്‍ട്ടി വിടുന്നതായി ദേവന് പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന് ദര്‍ശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാന്‍ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്നായിരുന്നു ദേവന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ബിജെപി വിട്ട താരം താന്‍ ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 10ന് വിജയ് കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. കേരളത്തില്‍ സംസ്ഥാന അധ്യക്ഷസ്ഥാനം ടിവികെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനി താന്‍ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ദേവന് പറഞ്ഞു.

Comments