കൊച്ചി: വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. എസ്.എന്‍.ഡി.പി യോഗം, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്, ഗുരുധര്‍മ്മ പ്രചാരണ സഭഎന്നിവയുടെ ആഭിമുഖ്യത്തില്‍ ഗുരുമന്ദിരങ്ങള് കേന്ദ്രീകരിച്ച് രാവിലെ മുതല്‍ വിശേഷാല്‍ ഗുരുപൂജകള്‍, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം, ആത്മീയ പ്രഭാഷണം തുടങ്ങി വ്യത്യസ്തമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗം ആലുവ, വടക്കന്‍ പറവൂര്‍, വൈപ്പിന്‍, മൂവാറ്റുപുഴയൂണിയനുകളില് ശാഖകളും പോഷകസംഘടനകളും സംയുക്തമായി അതത് കേന്ദ്രങ്ങളില്‍ ഘോഷയാത്രയും പൊതുസമ്മേളനവും നടത്തും.




Comments