കോഴിക്കോട്: സാധനയുടെ ചിമാണ് പൂണുനൂല്‍ അല്ലാതെ ജാതിചിമല്ല എന്ന് ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. ജാതിലിംഗഭേദമന്യേ വേദക്ഷേത്രത്തില്‍ നടന്ന ശ്രാവണി ഉപാകര്‍മത്തിന് നേതൃത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധന ഒരു നൈരന്തര്യമാണ്. സാധനയില്‍ മുന്നോട്ടുപോകുമ്പോള്‍ പല ചതിക്കുഴികള്‍ ഉണ്ടാകും. അതില്‍ വീഴാതിരിക്കാന്‍ സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്ന് ശരീരങ്ങളെ ഭഗവാനില്‍ സമര്‍പ്പിക്കണം. അതിന്റെ ബാഹ്യ ചിമാണ് മൂന്നിഴ പൂണുനൂല്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ ഉള്‍പ്പെടെ ആചാര്യശ്രീ രാജേഷിന്റെ നൂറുകണക്കിന് ശിഷ്യര്‍ പൂണുനൂല്‍ മാറ്റിധരിക്കാന് വേദക്ഷേത്രത്തില്‍ എത്തിയിരുന്നു. പ്രവീണ്‍കുമാര്‍ ശാസ്ത്രി, കൃഷ്ണചന്ദ്ര വേദാലങ്കാര് എന്നിവരുടെ കാര്‍മികത്വത്തില്‍ ഉപാകര്മ യജ്ഞവും തര്‍പ്പണവും നടന്നു. സ്ഥലപുണ്യാഹം, ഋത്വിഗ്വരണം, യജ്ഞസങ്കല്പം, സ്വസ്തിവാചനം, ശാന്തികരണം, സാമാന്യ പ്രകരണം, വ്യാഹൃത്യാഹുതി, വ്രതപാലനമന്ത്രാഹുതി, പ്രാജാപത്യാഹുതി,സ്വിഷ്ടകൃതാഹുതി, പവമാനി ആഹുതി, മംഗള അഷ്ടാജ്യാഹുതി, ഗായത്രീമന്ത്രാഹുതി പൂര്‍ണാഹുതി എന്നിവയോടു കൂടിയതായിരുന്നു ഉപാകര്മ യജ്ഞം. തുടര്‍ന്ന് അന്നപ്രസാദവിതരണവും നടന്നു.

Comments