
കൊണ്ടോട്ടി: നബിദിന ഘോഷയാത്രയുടെ ഭാഗമായി റോഡിന്റെ ഇരുവശവും കിടന്നിരുന്ന റാലിയില്‍ നല്കിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വേസ്റ്റും മിട്ടായി കവറുകളും ക്ലീന്‍ ചെയ്തു ജിംനേഷ്യ കൊട്ടപ്പുറം. ആലുങ്ങള്‍ മുതല്‍ തലേക്കര വരെയുള്ള ഏരിയയാണ് ക്ലീന്‍ ചെയ്തത്. എട്ട് മദ്രസയില്‍ നിന്ന് മൂവായിരത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമടക്കം ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ശേഖരിച്ച മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറുന്നതിനു പുളിക്കല്‍ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നജിബാനുവിന് കൈമാറി. മുന്‍ വാര്‍ഡംഗം പി.ടി. ഹിബത്തുള്ള, ക്ലബ് സെക്രട്ടറി മന്‍സൂര്‍, ട്രഷറര്‍ ഷെബി, ടി. ഷമീര്‍, സജ്ജാദ്, ഷംസീര്‍, ഇര്‍ഷാദ്. ജാസിര്‍, ഹിഷാം, ഹംസ, ബഷീര്‍, കമാല്‍, നൂര്‍ സംബന്ധിച്ചു.



Comments