ചെങ്ങന്നൂര്‍: ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചെങ്ങന്നൂര്‍ ചതയം ജലോത്സവത്തില്‍ ഉമയാറ്റുകരയും വന്മഴിയും ജേതാക്കള്‍. മുണ്ടന്‍കാവ് ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ജലോത്സവത്തില്‍ എ- ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തില്‍ ഉമയാറ്റുകര പള്ളിയോടം ഒന്നാം സ്‌ഥാനവും കീഴ് വന്മഴി പള്ളിയോടം രണ്ടാം സ്‌ഥാനവും ബി ബാച്ചില്‍ വന്മഴി പള്ളിയോടവും ജേതാക്കളായി എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ മുണ്ടന്‍കാവ് ഒന്നാം സ്‌ഥാനവും മഴുക്കിര്‍ രണ്ടാം സ്‌ഥാനവും മികച്ച പ്രകടനത്തിനുള്ള ട്രോഫി എ ബാച്ചില്‍ മഴുക്കീറും ബി- ബാച്ചില്‍ കോടിയാട്ടുകരയും കരസ്‌ഥമാക്കി ജലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എം. വി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ മനീഷ് കീഴാമഠം, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുകുഞ്ഞ്, തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാ രാജേഷ് എന്നിവര്‍ ചേര്‍ന്ന് ജലമേള ഫ്‌ളാഗ് ഓഫ് ചെയ്‌തു സജി ചെറിയാന്‍ എം. എല്‍. എ മുഖ്യാതിഥി ആയിരുന്നു.
ജനറല്‍ സെക്രട്ടറി ബോധിനി പ്രഭാകരന്‍ നായര്‍, ജനല്‍ കണ്‍വിനര്‍ അജി ആര്‍. നായര്‍, കൃഷ്‌ണകുമാര്‍ കൃഷ്‌ണവേണി, ഡി.വിനോദ് കുമാര്‍, കെ.ബി. യശോദരന്‍, മുരുകന്‍ പൂവക്കാട്ട് മൂലയില്‍ ഫാ. ഏബ്രഹാം കോശി, ജൂണി കുതിരവട്ടം, രാജന്‍ കണ്ണാട്ട്, സുധാമണി, വരുണ്‍ മട്ടക്കല്‍ ലേഖാ ജയന്‍, കെ. ഷിബു രാജന്‍,അഡ്വ. ജോര്‍ജ് തോമസ് എസ്.വി. പ്രസാദ്, പത്മകുമാര്‍, കെ.ജി. കര്‍ത്ത, കെ. കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments