അമ്പലപ്പുഴ: കോണ്‍ഗ്രസുകാര്‍ എന്തിനാണ് മുഖ്യമന്ത്രിയെ വഴി തടഞ്ഞതെന്ന് തനിക്ക് മനസിലായില്ലെന്ന് ജി.സുധാകരന് എം.എല്‍.എ. അതൊന്നും ചെയ്യാന്‍ പാടി ല്ല. അത് തെറ്റായ കാര്യമാണ്. തെറ്റായ സന്ദേശമാണ്. റിവേഴ്സ് ഗിയറില്‍ പോകുന്ന രാഷ്ട്രീയം നമ്മള് ആരും അംഗീകരിക്കരുതെന്നും വളഞ്ഞവഴിയില്‍ പ്രതീക്ഷാ റസിഡന്റ്സ് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സുധാകരന് പറഞ്ഞു. അതേ പാര്ട്ടിക്കാര് തന്നെ വഴിതടയുന്നത് എന്ത് ഏര്‍പ്പാടാണ്.അതുകൊണ്ട് ഓരോരുത്തരും എന്ത് ചെയ്തു എന്നുള്ളത് ഓഡിറ്റ് ചെയ്യണം.
ഭരണം ഒരുനിമിഷം പോലും സ്റ്റോപ്പ് ആകാതെ അവിരാമമായിട്ട് ഉരുണ്ടുകൊ ണ്ടേയിരിക്കണം. യഥാര്‍ഥത്തില്‍ 2016- 21 ലെ കാലമാണ് ഏറ്റവും കൂടുതല്‍ വികസനം നടന്നത്. ഈ അഞ്ചു വര്‍ഷം നടന്ന വികസനങ്ങള്‍ക്ക് തുല്യമായി കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഇനിയിട്ട് ഉണ്ടാവാനും പോകുന്നില്ല. അതുപോലെ ഉണ്ടാക്കാന്‍ പ്രയാസമാണ്. കാരണം അതിന് ഒരുപാട് ജോലി ചെയ്യേണ്ടതായിട്ടുണ്ട്. ഒരാള്‍ ചെയ്താല്‍ പോരാ. കോണ്ട്രാക്ടര്മാരും എന്‍ജിനീയറും നാട്ടുപ്രമാണിയും കൂടെ വൈകുന്നേരം പഴയ റെസ്റ്റ് ഹൗസുകള്‍ കൂടി നിന്ന് വെള്ളം അടിക്കുന്ന പരിപാടി പണ്ട് ഉണ്ടായിരുന്നു. അത് ഇപ്പോഴില്ലെന്നും സുധാകരന് പറഞ്ഞു. റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് വി. രാജശേഖരന് പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആര്. കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ലേഖാ മോള്, പഞ്ചായത്തംഗം ഷീജാ ബഷീര്‍, യു.എം കബീര്‍, മുഹമ്മദ് അനസ്, വി.വി സിനി, ഷബാബ് എന്നിവര്‍ പ്രസംഗിച്ചു.

Comments