പൂച്ചാക്കല്‍: യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ചതോടെ ഈ മാസം ബി.ജെ.പിക്ക് ഭരണം നഷ്‌ടമാകുന്ന സംസ്‌ഥാനത്തെ രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ചേന്നം പള്ളിപ്പുറം. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിലാണ് അടുത്തിടെ ഇത്തരത്തില്‍ ബി.ജെ.പിക്ക് ഭരണം കൈവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിന് ശ്രമം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അത്തരത്തിലാണ് ഭരണസമിതി ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലും അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പഞ്ചായത്തിലെ ബി.ജെ.പി. ഭരണസമിതിക്കെതിരെ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പാസായി. എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ച് നിലയുറപ്പിച്ചതോടെയാണ് ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായത്. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ അഞ്ച് ഇടത് അംഗങ്ങളും പിന്തുണച്ചു. അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി.ജെ.പിയിലെ വി.വിനീത സ്‌ഥാനത്തുനിന്ന് പുറത്തായി.
ആകെ 19 വാര്‍ഡുകളുള്ള പള്ളിപ്പുറം പഞ്ചായത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഏഴ് വീതവും സി.പി.എമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി പഞ്ചായത്ത് ഭരണത്തിലെത്തിയത്. എന്നാല്‍ ബി.ജെ.പി ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വികസന മുരടിപ്പിനുമെതിരെ കോണ്‍ഗ്രസ് നല്‍കിയ നോട്ടിസിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രമേയത്തെ എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങളും പിന്തുണച്ച് വോട്ട് ചെയ്‌തതോടെ 12 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേയം പാസാകുകയായിരുന്നു. താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല വികസനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ ഗോപിനാഥനും വൈസ് പ്രസിഡന്റിന്റെ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ശ്രീജയും വഹിക്കും.
പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള നടപടികള്‍ തുടങ്ങിയ കോണ്‍ഗ്രസ് ഇടത് പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.

Comments