മുണ്ടക്കയം: വട്ടക്കാവ് പ്ലാക്കത്തടത്തില് സ്വകാര്യ ബസ് ചെറിയ തിട്ടയ്ക്ക് താഴേക്ക് മറിഞ്ഞ് അപകടം. ഇന്നലെ രാവിലെ ആദ്യ സര്‍വീസിനായി നിരത്തിലിറക്കിയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. സെല്‍ഫ് സ്റ്റാര്‍ട്ടര്‍ ഇല്ലായിരുന്ന ബസ്, റിവേഴ്സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കവേ ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം നിയന്ത്രണം വിട്ട് മറിയാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.
അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. സര്‍വീസ് ആരംഭിക്കുന്നതിന് മുന്പായതിനാല് യാത്രക്കാര്‍ ആരും തന്നെ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഇത് വന്‍ ദുരന്തം ഒഴിവാക്കി. പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments