അടൂര്‍: ഏറെ വാഹനത്തിരക്കുള്ളതും അപകടങ്ങള്‍ ഉള്ളതുമായ ബൈപ്പാസില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞത് തെളിക്കാന്‍ നടപടിയില്ല.
നഗരസഭ പുതിയ ബസ് സ്‌റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിന് സമീപം യാത്രക്കാര്‍ക്ക് ബൈപ്പാസ് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുകള്‍ മാഞ്ഞിട്ട് ഏറെനാളായി. അമിതവേഗതയിലാണ് ബൈപ്പാസിലൂടെ വാഹനങ്ങ പോകുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ വാഹനത്തിരക്കുള്ള റോഡാണിത്. വൈകിട്ട് മൂന്ന് മണി മുതല്‍ പുലര്‍ച്ചെ വരെ ഇവിടെ തിരക്കോട് തിരക്കാണ്. റോഡിന്റെ ഇരുവശവും നിരനിരയായി വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ക്ക് അമിതവേഗത മൂലം ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ പതിവാണ്. വട്ടത്തറപ്പടി ഭാഗത്ത് സിഗ്നല്‍ ലൈറ്റ് സ്‌ഥാപിച്ചതോടെ ഇവിടെ അപകടങ്ങള്‍ കുറവുണ്ട്. വട്ടത്തറപടി വളവ് തിരിഞ്ഞാല്‍ ഉടന്‍തന്നെ അടുത്ത വളവായി. ആദ്യത്തെ വളവ് കടന്ന് വരുന്നവര്‍ക്ക് രണ്ടാമത്തെ വളവില്‍ എതിരെ വരുന്ന വാഹനം കാണാന്‍ സാധിക്കില്ല. അടുപ്പിച്ചടുപ്പിച്ചുള്ള വളവുകള്‍ ഡ്രൈവര്‍മാരുടെ ദൂരെ കാഴ്‌ച മറയ്‌ക്കും. ഇത് പലപ്പോഴും അപകട ത്തിനിടയാക്കും.

Comments