അടൂര്‍: ഏറത്ത് പഞ്ചായത്തിലെ ശ്രീനാരായണപുരം-വായനശാല റോഡ് തകര്‍ന്നു. ശ്രീ നാരായണപുരം കലുങ്ക് ഭാഗം മുതല്‍ വായന ശാല റോഡുവരെ നിരവധിയിടങ്ങളില്‍ കുഴി രൂപപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായി മാറി.
മഴ പെയ്തതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടികിടക്കുകയാണ്. വാഹനങ്ങള്‍ കുഴിയിലിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് മറിയാനുള്ള സാധ്യത ഏറെയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചു വീഴുന്നുണ്ട്. ഏറെ നാളായി റോഡ് തകര്‍ന്നിട്ടും അറ്റകുറ്റപണി നടത്താന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചൂരക്കോട് ഭാഗത്ത് നിന്ന് മണക്കാല-ചിറ്റാണിമുക്ക് അടുര്‍ ഗോപാല കൃഷ്ണന് റോഡിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വഴിയാണിത്. മണക്കാല-ചിറ്റാണിമുക്ക് -അന്തിച്ചിറ- ഐവര്‍കാല റോഡിനേയും വെള്ളക്കുളങ്ങര-മണ്ണടി റോഡ നേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ റോഡാണ്.

Comments