ആറന്മുള : ഓണത്തോടനുബന്ധിച്ച് മധ്യതിരുവിതാംകൂറിലെ പ്രധാന ആഘോഷമായ ഉത്രട്ടാതി ജലമേള ഇന്ന് നടക്കാനിരിക്കെ ഇവിടേക്കുള്ള റോഡുകള്‍ മിക്കതും തകര്‍ച്ചയിലാണ്. അവലോകന യോഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിയിട്ടും ഫലം കണ്ടില്ല. ഉപരാഷ്ട്രപതി എത്തുന്നതിനാല്‍ കോന്നി പ്രമാടം മുതല്‍ ആറന്മുള വരെയുള്ള റോഡ് സുരക്ഷ ഉറപ്പ് വരുത്താനുള്ള പണികള്‍ അവസാന നിമിഷവും തുടരുകയാണ്.ആറന്മുളയിലേക്കുള്ള പ്രധാന പാതകളെല്ലാം ഓണത്തിന് മുമ്പു തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗ്സ്ഥര്‍ ഉറപ്പുനല്‍കിയിരുന്നതാണ്.
എന്നാല്‍ ജലമേള ദിനമായിട്ടും റോഡുകളുടെ സ്ഥിതി പഴയതിലുംമോശമാകുകയാണുണ്ടായത്.
തുടര്‍ച്ചയായ പെയ്യുന്ന മഴമൂലം ചെറിയ കുഴികളെല്ലാംതന്നെ വലുതാകുകയും ഇവിടെല്ലാം വെള്ളംകെട്ടികിടന്ന് അപകടസാധ്യത വര്‍ധിച്ചിരിക്കുകയാണ്.ചിലയിടങ്ങളില്‍ പഞ്ചര്‍ ഒട്ടിക്കല്‍ പ്രയോഗിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. മന്ത്രിമാര്‍, തുടങ്ങിയവര്‍ യാത്ര ചെയ്യുന്ന റോഡുകള്‍ എങ്കിലും മുന്‍ കാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കില്‍ ഇക്കുറി ഇതും ഉണ്ടായിട്ടില്ല.
ആറന്മുളയിലേക്ക്ഏറ്റവും അധികം കാണികള്‍ എത്തുന്ന പന്തളം- ഇലവുംതിട്ട, കോഴഞ്ചേരി -ആറന്മുള, റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. റോഡില്‍ നില്ക്കുന്ന വൈദ്യുത പോസ്റ്റുകളും മൂടിയില്ലാത്ത ഓടകളും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ ഭീഷണിയാണ് ഉണ്ടാക്കുന്നത്. മഴമൂലം വെള്ളംകിടക്കുന്നത് കാരണം റോഡിലെ കുഴികള്‍ മനസ്സിലാകുന്നതിനും കഴിയുന്നില്ല. ഇലവുംതിട്ട -കോഴഞ്ചേരി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു.
തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ നിന്നും വരുന്നവര്‍ ധാരാളമായി ഉപയോഗിക്കുന്ന പാതയാണിത്. പുന്നയ്ക്കാട്, കര്‍ത്തവ്യം, പന്നിവേലിച്ചിറ എന്നിവിടങ്ങളിലെല്ലാം വലിയ കുഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. കാലവര്‍ഷം കനത്തതോടെ രൂപപ്പെട്ട കുഴികള്‍ ഇപ്പോള്‍ ഓടകളായി മാറി.ഇതിലൂടെ കടന്നു പോകാന്‍ കഴിയാത്തതിനാല്‍ ഇരു ചക്ര വാഹനക്കാര്‍ വേറെ വഴി തേടുകയാണ്. നിരവധി അപകടങ്ങളും
ഉണ്ടാകുന്നുണ്ട്.
ഇത്തരത്തില്‍ റോഡുകള്‍ മിക്കതും തകര്‍ന്നത് കഴിഞ്ഞ ദിവസം എ.ഡി.എമ്മി ന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലും ജനപ്രതിനിധികളും , പള്ളിയോട സേവാസംഘം ഭാരവാഹികളും ഉന്നയിച്ചിരുന്നു. അടിയന്തിരമായി റോഡുകള്‍ നന്നാക്കുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതര്‍ നല്കിയ മറുപടി. ഇന്ന് ഉതൃട്ടാതി ജലമേള നടക്കുമ്പോഴും ജലമേള പ്രേമികള്‍ ഇവിടേക്ക് ഒഴുകിയെത്തുമ്പോഴും റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ജല അതോറിട്ടി കുടിവെള്ള പൈപ്പ് നിക്ഷേപിക്കാന്‍ എടുത്ത ഓടകളും അപകടം വരുത്തുന്ന നിലയിലാണ്.പലയിടത്തും അതോറിറ്റി എടുത്ത ഓടകള്‍ നികത്താതെ തന്നെ കിടക്കുന്നു.ചിലയിടങ്ങളില്‍ റോഡുകള്‍ തന്നെ പൊളിച്ച നിലയിലുമാണ്.

Comments