ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേള പമ്പയുടെ നെട്ടായത്തില്‍ ഇന്ന് നടക്കും. ജലഘോഷയാത്രയിലും മത്സര വളളംകളിയിലും 51 പളളിയോടങ്ങള്‍ പങ്കെടുക്കും. എ ബാച്ചിലും ബി ബാച്ചിലും ഒന്നാം സ്ഥാനം നേടുന്ന പളളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ജലഘോഷയാത്രയ്ക്ക് മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് സത്രം പവലിയനില്‍ നടക്കുന്ന പൊതുസമ്മേളനം ഉപരാഷ്ര്ടപതി സി.പി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ആന്റോ ആന്റണി എം.പി , അബിന്‍ വര്‍ക്കി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍,കൊടിക്കുന്നില്‍ സുരേഷ് എം. പി, എം. എല്‍ .എ മാരായ പഴകുളം മധു, വര്‍ഗീസ് മാമന്, സജി ചെറിയാന്, സി വി ശാന്തകുമാര്‍, ജെനീഷ് കുമാര്‍, എം. എസ് അരുണ്‍ കുമാര്‍, ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, . വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പ്ര?ഫ. പി ജെ കുര്യന്, മുന്‍ എം.എല്‍.എമാരായ വീണ ജോര്‍ജ്, അഡ്വ. കെ. ശിവദാസന്‍ നായര്‍, രാജു എബ്രഹാം, കെ.സി രാജഗോപാല്‍, മാലേത്ത് സരളദേവി എന്നിവര്‍ അതിഥികളായെത്തും. വിജയികള്‍ക്കുള്ള മന്നം ട്രോഫി ചെങ്ങന്നൂര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ആര് അജിത് കുമാറും , ആര്.ശങ്കര്‍ ട്രോഫി എസ്.എന്‍.ഡി.പി കോഴഞ്ചേരി താലൂക്ക് യൂണിയന് പ്രസിഡന്റ് മോഹന്‍ ബാബുവും വിതരണം ചെയ്യും.
ജലമേള
ട്രോഫികള്‍
നായര്‍ സര്‍വീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ മന്നം ട്രോഫിയും എസ്.എന്‍.ഡി.പിയോഗം ഏര്‍പ്പെടുത്തിയ ആര് ശങ്കര്‍ സുവര്‍ണ ട്രോഫിയും കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ പഞ്ചായത്ത് എന്നീ ട്രോഫികളും ചീഫ് മിനിസേ്റ്റഴ്സ് ട്രോഫി, തോഷിബ ആനന്ദ് ട്രോഫി, നര്‍മ്മദാ ട്രോഫി,കൃഷ്ണണ്ന് ആചാരി- ആര്ജ്ജുനന് ആചാരിട്രോഫി സ്മാരക, പി.കെബാലകൃഷ്ണന്സ്മാരക, റോട്ടറി, ഗോവിന്ദപിള്ളസ്മാരക,സെന്‍ട്രല്‍ബാങ്ക്,ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, ആറന്മുള പൊന്നമ്മ സ്മൃതി,താമരവേലില്‍ വേലായുധന്‍പിള്ള, ചങ്ങംകരി തങ്കപ്പനാചാരി സ്മാരക വെണ്‍പാല പദ്മകുമാര്സ്മാരക ട്രോഫികളും ഉള്‍പ്പെടെ 26 ട്രോഫികളാണ് വിവിധ വിജയികള്‍ക്ക് നല്‍കുന്നത്. കൂടാതെ എ ബാച്ചിലും ബി ബാച്ചിലും ചമയത്തിന് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും ട്രോഫികള്‍ ലഭിക്കും.
ഈ വര്‍ഷം പുതുതായി ഏര്പ്പെടുത്തിയആറന്മുള ഗ്രാമപഞ്ചായത്തു് ട്രോഫിക്ക് പുറമെ ചെമ്പകശ്ശേരി കുടുംബത്തിന്റെ 1350 ഗ്രാം വെള്ളിയില്‍ തീര്‍ത്ത ട്രോഫിയും പള്ളിയോട സേവാസംഘം നിര്‍വാഹക സമിതി അംഗവും കീക്കൊഴൂര്‍ പള്ളിയോട പ്രതിനിധിയുമായിരുന്ന വിനോദിന്റെ സ്മാരണയ്ക്കുള്ള വിനോദ് കുമാര്‍ സ്മാരക ട്രോഫിയും പൂവത്തൂര്‍ കിഴക്ക് ക്യാപ്ടനായിരുന്ന അനീഷ് പി അരവിന്ദിന്റെ പേരിലുള്ള ട്രോഫിയും വിവിധ ഇനങ്ങളിലെ വിജയികള്‍ക്ക് സമ്മാനിക്കും.
അനുമതിയില്ലാത്ത
ബോട്ടുകള്‍
അനുവദിക്കില്ല
പള്ളിയോട സേവാസംഘത്തിന്റെ അനുമതിയില്ലാത്ത ബോട്ടുകള്‍ മത്സരം നടക്കുന്നഭാഗത്ത് പ്രവേശിക്കുവാന്‍ പാടില്ല. ഇത്തരം ബോട്ടുകള്ക്കെതിരായി റേസ്കമ്മിറ്റി നടപടികള്‍ സ്വീകരിക്കുന്നതാണ്. മത്സരത്തിന് തടസമായിപമ്പാനദിയില് റേസ് കോഴ്സില്‍ പ്രവേശിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.
ജല നിരപ്പ്
അനുയോജ്യം
ഏറെക്കാലം വെള്ളമില്ലായ്മയും വെള്ള കുടുതലും ഉതൃട്ടാതി ജലമേളയുടെ മറ്റിന് കോട്ടം വരുത്തിയെങ്കില്‍ ഇക്കൊല്ലം നേട്ടായത്തില് ജലനിരപ്പ് കൃത്യമെന്നാണ് വിലയിരുത്തല്‍. മൂന്ന് മീറ്റര്‍ ഉയരത്തില്‍ നദിയില്‍ വെള്ളം ഉണ്ടെങ്കില്‍ പരപ്പുഴ മുതല്‍ സത്രം വരെയുള്ള വാട്ടര്‍ സേ്റ്റഡിയത്തില്‍ നാല് പള്ളിയോടങ്ങള്‍ അടങ്ങുന്ന ബാച്ചിന് സുഖമായി കളിച്ചു് നീങ്ങാന്‍ കഴിയും വെള്ളം കൂടിയാലും കുറഞ്ഞാലും പരസ്പരം തര്‍ക്കിക്കാനും ചൂണ്ടാനും ഒക്കെ അവസരമാകും. നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇന്നലെ നദിയിലെ ജലനിരപ്പ് 3.6 മീറ്ററാണ്. 2.6 മുതല്‍ 3 വരെ കഴിഞ്ഞ ദിവസന്ങ്ങളില്‍ വെള്ളം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ വര്‍ണാഭമായ ജല ഘോഷയാത്രക്കും തുടര്‍ന്നുള്ള മത്സര വള്ളംകളിക്കും അനുയോജ്യമാണ് വാട്ടര്‍ സേ്റ്റഡിയം.
ട്രാക്കുകള്‍ റെഡി
റെസ്ക്യൂ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ് സ്ക്യൂബ സംഘവും മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ ഫിനിഷിംഗ് പോയിന്റ് മുതല്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് വരെ സജ്ജമാക്കിയിട്ടുണ്ട്. പരിചയ സമ്പന്നരായ മുങ്ങല്‍ വിദഗ്ദ്ധര്‍ അടങ്ങിയ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്.
വിജയികളെ
കാത്തിരിക്കുന്നത്
നിരവധി സമ്മാനങ്ങള്‍
ഏറ്റവും നല്ല രീതിയില്‍ പാടി തുഴയുന്നവര്‍ക്കും, ഏറ്റവും നല്ല ചമയം ഉള്ളവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കുന്നതാണ്. എ, ബി ബാച്ചില്‍പ്പെട്ട ഒന്നാം സ്ഥാനക്കാര്‍ക്ക് മന്നം ട്രോഫിയും, ഏറ്റവും നല്ല രീതിയില്‍ പാടി കളിച്ചു തുഴയുന്നവര്‍ക്ക് ആര് ശങ്കര്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആറന്മുള പഞ്ചായത്ത്, തുടങ്ങിയ സ്ഥാപനങ്ങില്‍ നിന്നും വ്യക്തികളില്‍ നിന്നുള്ള ട്രോഫികളും മത്സര വിജയികള്‍ക്ക് നല്‍കുന്നുണ്ട്.
സത്രം കോമ്പൗണ്ടില്‍
നിയന്ത്രണം
വൈസ് പ്രസിഡന്റ് ഉദ്ഘാടന ചടങ്ങ് നിര്‍വഹിക്കുന്നതിനാല്‍ ഉത്ഘാടന ചടങ്ങ് നടക്കുന്ന സത്രം കോമ്പൗണ്ടില്‍ കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് (ടിക്കറ്റ്) വാങ്ങിയിട്ടുള്ളവര്‍ ഇടശേരിമല കിഴക്ക് പള്ളിയോടപുരയുടെ സമീപത്തു കൂടി സത്രം കോമ്പൗണ്ടിന്റെ കിഴക്കേ പവലിയനില്‍ എത്തേണ്ടതാണ്. പ്രത്യേക ക്ഷണിതാക്കള്‍ക്കു പാവലിയനില്‍ ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. കോംപ്ലിമെന്ററി പാസ് ഉള്ളവര്‍ ഇടശേരിമല കരയോഗ മന്ദിരത്തിന്റെ അടുത്തുള്ള വഴിയില്‍ കൂടി പടിഞ്ഞാറെ ഗാലറിയിലുള്ള പന്തലില്‍ എത്തേണ്ടതാണ്.

Comments