പത്തനംതിട്ട: പുത്തന്‍പീടിക സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ എട്ടുനോമ്പ് ആചരണവും സുവിശേഷ പ്രസംഗ യോഗങ്ങളും ഇന്നാരംഭിച്ച് സെപറ്റംബര്‍ 8 വരെ തീയതികളില്‍ നടക്കും. ഇന്ന് ഭദ്രാസന സെക്രട്ടറി വെരി. റവ. ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പാ കുര്‍ബ്ബാന അര്‍പ്പിച്ചശേഷം പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് മണ്മറഞ്ഞ പൂര്‍വ്വീകരുടെ കല്ലറയ്ക്കല്‍ പൊതുവായി ധൂപാര്‍പ്പണം നടത്തും. നാളെ സന്ധ്യാനമസ്ക്കാരത്തിനുശേഷം റവ. ഫാ. മത്തായി സക്കറിയ ഒരുക്കധ്യാനം നടത്തും. സെപ്റ്റംബര്‍ ഒന്നിന് അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത കുര്‍ബ്ബാന അര്‍പ്പിക്കുന്നതും വൈകിട്ട് 6.30 ന് സന്ധ്യാനമസ്ക്കാരത്തിനു ശേഷം റവ. ഫാ. അനീഷ് കെ. സാം വചന ശുശ്രൂഷ നിര്‍വ്വഹിക്കും.
2-ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത കുര്‍ബ്ബാന അര്‍പ്പിക്കും. വൈകിട്ട് 6.30 ന് സന്ധ്യാനമസ്ക്കാരത്തിനുശേഷം റവ. ഫാ. ജോണ്‍ റ്റി. വര്‍ഗീസ് കുളക്കട വചന ശുശ്രൂഷ നിര്‍വ്വഹിക്കും. 3-ന് കല്‍ക്കട്ട ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കുര്‍ബ്ബാന അര്‍പ്പിക്കുന്നതും വൈകിട്ട് 6.30 ന് സന്ധ്യാനമസ്ക്കാരത്തിനുശേഷം റവ. ഫാ. സ്പെന്‍സര്‍ കോശി വചന ശുശ്രൂഷ നിര്‍വ്വഹിക്കുന്നതുമാണ്. 4-ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് 10.30 ന് ഓമല്ലൂര്‍ ഡിസ്ട്രിക്ട് മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നിറവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. പുത്തന്‍കാവ് മെട്രോപോളീറ്റന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മെര്ലിന് റ്റി. മാത്യു ക്ലാസ് നയിക്കും. വൈകിട്ട് 6.30 ന് സന്ധ്യാനമസ്ക്കാരത്തിനുശേഷം റവ. ഫാ. എബി ഫിലിപ്പ് വചനശുശ്രൂഷ നിര്‍വ്വഹിക്കും.
5-ന് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 9 ന് പ്രകാശപഥം- 2026 ജ്ഞാനദീപങ്ങള്ക്ക് ഒരാദരവ്-അദ്ധ്യാപക സംഗമം നടക്കും. സെന്റ് മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ അധ്യാപകരെ ആദരിക്കും. കാതോലിക്കേറ്റ് കോളേജ് ബര്‍സാര്‍ പ്ര?ഫ. ഡോ. ബിനോയി റ്റി. തോമസ് മുഖ്യസന്ദേശം നല്‍കും. അന്നേദിവസം വൈകിട്ട് 6.30 ന് സന്ധ്യാനമസ്ക്കാരത്തിനു ശേഷം 7.15 ന് ക്രിസം മെലഡീസ് അവതരിപ്പിക്കുന്ന മാവൂര്‍ബോ (മറിയാമിന്റെ പാട്ട്) എന്ന പ്രോഗ്രാമിന് റവ. ഫാ. ക്രിസ് സെബി, റവ. ഫാ. സിബി മാത്യു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. 6-ന് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് മെറിറ്റ് അവാര്‍ഡ് വിതരണം നടക്കും. 2 ന്് ഭദ്രാസന എസ്.ഡി.ഒ.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'അടുത്തറിയാം നമുക്ക് പ്രതിനിധി' സംഗമവും നടക്കും. സമ്മേളനത്തില്‍ മുഖ്യാതിഥിയായി അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പങ്കെടുക്കം. വൈകിട്ട് 6.30 ന് സന്ധ്യാനമസ്ക്കാരത്തിനു ശേഷം റവ. ഫാ. ബിജു തോമസ് പറന്തല്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും. 7-ന് മാവേലിക്കര ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് കുര്‍ബ്ബാന അര്‍പ്പിക്കുന്നതും 11.30 മുതല്‍ ആത്മീക സംഘടനകളുടെ നേതൃത്വത്തില്‍ ജാഗരണ പ്രാര്‍ത്ഥനയും നടക്കും. വൈകിട്ട് 4.30 ന് ചരിത്രപ്രസിദ്ധമായ പകല്‍ റാസ പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് ആരംഭിച്ച് ഇടവകയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ 6 ന് സന്ധ്യാനമസ്കാരവും അനുഗ്രഹപ്രഭാഷണവും പുത്തന്‍പീടിക സെന്റ് മേരീസ് കുരിശടിയിലേക്ക് ചെമ്പെടുപ്പ് പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ചെമ്പില്‍ അരിയിടീല്‍ കര്‍മ്മം മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. പെരുന്നാളിന്റെ പ്രധാന ദിവസമായ 8-ന് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് പ്രധാന കുരിശടിയിലേക്ക് പ്രദക്ഷിണം, ശ്ലൈഹീകവാഴ്വ്, നേര്‍ച്ചവിളമ്പ്, പെരുന്നാളിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക്. പത്രസമ്മേളനത്തില്‍ വികാരി ഫാ. എബി റ്റി. സാമുവേല്‍ ഇലന്തൂര്‍, കൈസ്ഥാനി തോമസ് വര്‍ഗീസ് കുറുങ്ങാട്ട്, സെക്രട്ടറി വികാസ് വര്‍ഗീസ് ഇടിക്കുള പൈനുംമൂട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റോയി തോമസ് തെക്കേമുറിയില്‍, റെജി ജോര്‍ജ് പള്ളിക്കല്‍, സഖറിയ ജോണ്‍ പള്ളിക്കല്‍ വല്യവീട്ടില്‍, തങ്കച്ചന് വി. ജോണ്‍ വല്യവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
സണ്ണി കപിക്കാടിന്റെ പരാമര്‍ശങ്ങള്‍
അപലപനീയം: ക്ഷത്രിയ ക്ഷേമ സഭ
പന്തളം: ശബരിമല ശാസ്താവിനെയും മാളികപ്പുറത്തമ്മയെയും അപഹസിക്കുന്ന തരത്തിലുള്ള സണ്ണി കപിക്കാടിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ക്ഷത്രിയ ക്ഷേമ സഭ. മലയാള സര്‍വകലാശാല ക്യാമ്പസിന് മുന്നിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ട് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അനൗചിത്യപരമാണ്. പ്രസ്താവന പിന്‍വലിച്ച് ഹിന്ദു സമൂഹത്തോടും വിശ്വാസികളോടും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് ക്ഷത്രിയ ക്ഷേമസഭ ആവശ്യപ്പെടുന്നു. വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്നതിനും വിശ്വാസികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്ക്കുന്നതിനും ക്ഷത്രിയ ക്ഷേമസഭ പ്രതിജ്ഞാബദ്ധമാണ്.

Comments