കൊടുമണ്‍: അടിച്ചമര്‍ത്തപ്പെട്ട വിഭജനവിഭാഗങ്ങള്ക്ക് അക്ഷരാഭ്യാസത്തിലൂടെ വിമോചനം സാധ്യമാക്കിയ അയ്യന്‍കാളിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് സി.വി ശാന്തകുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. നവോഥാന നായകന് അയ്യന്‍കാളിയുടെ 163-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡി.എച്ച്.ആര്.എം കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വരമൊഴി മഹോത്സവം- 2026 കൊടുമണ്‍ സെന്റ് പീറ്റേഴ്സ് യു.പി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അനുകൂല്യങ്ങള്‍ക്കും വിത്തുപാകിയ അയ്യന്‍കാളി ചരിത്രത്തില്‍ അനുസ്മരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ കൊടുമണ്‍ ഇടത്തിട്ട മംഗലംകുന്നിലെ ബുദ്ധപഗോഡയില്‍ നടന്ന ചടങ്ങില്‍ വന്ദേജി ധമ്മ മിത്രയുടെ കാര്‍മികത്വത്തില്‍ ബൗദ്ധാചാര പ്രകാരം കുട്ടികള്‍ അക്ഷരലോകത്തേക്ക് പ്രവേശിച്ചു.
പാലി ഭാഷയില്‍ അറിവിനെ വന്ദിക്കുന്നതിന്റെ പ്രതീകമായി നമോ തത് ചിന തമ് എന്ന ആദ്യവാക്യം എഴുതിയാണ് കുരുന്നുകള്‍ ചടങ്ങിന്റെ ഭാഗമായത്. പഞ്ചമി പഠനസഹായ നിധിയുടെ അഞ്ചാംഘട്ട വിതരണോദ്ഘാടനം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി നിര്‍വഹിച്ചു. അണ്ണാ ഡി.എച്ച്.ആര്.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി.
ഡി.എച്ച്.ആര്.എം കേരള സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അംഗം സിന്ധു പത്തനാപുരം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രസിഡന്റ് ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി, ഡി.എസ്.എസ് കേരള ചെയര്‍പേഴ്സണ്‍ രേഷ്മ കരിവേടകം, അണ്ണാ ഡി.എച്ച്.ആര്.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജി കൊല്ലം, നേറ്റീവ് ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ ട്രസ്സ് അംഗം പ്രവീണ്‍ കലയ്ക്കോട്, സംഘടനാ ഭാരവാഹികളായ മധു ചിറക്കര, രതീഷ് ശാസ്താംകോട്ട, രതി പള്ളിമുക്ക്, ശിവകാമി സുമേഷ്, അശ്വതി വിനോദ്, പ്രസന്ന പതാരം, വിനത ചക്കുവള്ളി, ഡി.എച്ച്.ആര്.എം കേരള സെക്രട്ടറി ബൈജു പത്തനാപുരം, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം ഷണ്മുഖന് പരവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസം സാമൂഹിക മുന്നേറ്റത്തിന്റെ പ്രധാന ആയുധമാണെന്നും പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അയ്യന്‍കാളി മുന്നോട്ടുവച്ച വിദ്യാഭ്യാസ അവകാശത്തിന്റെയും സാമൂഹിക നീതിയുടെയും ആശയങ്ങള്‍ പുതിയ തലമുറയിലേക്ക് പകരേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി.

Comments