പയ്ായവൂര്: ഇന്ന് സമൂഹത്തില്‍ കുട്ടികളുടെ ഇടയില്‍ പോലും ആഴത്തില്‍ വേരൂന്നിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആസക്തിയില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനായി ജീവന് ജാ്യേതി അംഗങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജീവന് ജ്യോതി മള്‍ട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേശ്വരി. ജീവന് ജ്യോതി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വീരാജ്പേട്ടയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ക്ലസ്റ്റര്‍ ഹെഡ് ഷാല്‍ മോഹന്‍, കന്നട സിനിമ സംവിധായകന് സംഗീത് ശിവപ്പ, കന്നട സിനിമ നടന് സജന് നഞ്ചുണ്ട, ജീവന് ജ്യോതി വീരാജ്പേട്ട കോ ഓര്‍ഡിനേറ്റര്‍ ഫല്ഗുനന് മേലേടത്ത്, സീനിയര്‍ മാനേജര്‍ സരള മണിലാല്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍മാരായ ബിദ്ദപ്പ കുപ്പണമട, വിജില ഫെര്‍ണാണ്ടസ്, അഡ്മിന് സ്റ്റാഫ് വി.ആര്. മധുശ്രീ, മിഥുന്‍ലാല്‍, ഇ.വി. ചന്ദ്രമോഹനന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഓണക്കളികളും ഓണസദ്യയും നടന്നു.




Comments