യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം, ബെംഗളൂരു സെക്ടറുകളില്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചതോടെ കേരളത്തിനകത്തേക്കും പ്രധാന നഗരങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമമാകും.
കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 5.30ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 6.35ന് തിരുവനന്തപുരത്തെത്തും. 2,598 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 1.55ന് പുറപ്പെടുന്ന വിമാനം 3.10ന് കണ്ണൂരിലെത്തും. മടക്കയാത്രയ്ക്ക് 2,437 രൂപ മുതലാണ് നിരക്ക്.കണ്ണൂര്‍ ബെംഗളൂരു റൂട്ടില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്. കണ്ണൂരില്‍നിന്നുള്ള യാത്രയ്ക്ക് 3,400 രൂപ മുതലും മടക്കയാത്രയ്ക്ക് 3,432 രൂപ മുതലുമാണ് നിരക്ക്. ഇതിന് പുറമെ ഇന്‍ഡിഗോയുടെ ബെംഗളൂരു സര്‍വീസും ദിവസേനയുണ്ട്. ഇതോടെ ബെംഗളൂരുവിലേക്ക് കൂടുതല്‍ സമയക്രമങ്ങളിലും വിമാനങ്ങളിലും യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാര്‍ക്ക് ലഭിക്കും.ജൂലൈയില്‍ സര്‍വീസുകളുടെ എണ്ണം കുറച്ച കണ്ണൂര്‍ ഡല്‍ഹി റൂട്ടില്‍ ഒകേ്ടാബര്‍ മുതല്‍ ഇന്‍ഡിഗോ ദിവസേന സര്‍വീസ് നടത്തും. ഇതോടെ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച കണക്ടിവിറ്റി ലഭിക്കും. കണ്ണൂര്‍ ഹൈദരാബാദ് റൂട്ടിലും ഇന്‍ഡിഗോ ഓഗസ്റ്റ് മുതല്‍ എയര്‍ബസ് എ320 വിമാനം ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. ഹൈദരാബാദ് വഴി ഡല്‍ഹി, വിശാഖപട്ടണം, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും യാത്രക്കാര്‍ക്ക് മികച്ച കണക്ടിവിറ്റി ലഭിക്കും.യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് സെപ്റ്റംബര്‍ ഒന്നിന്ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വീസുകളും നടത്തും.
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരു, ചെന്നൈ, മുംബൈ, നവി മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നോണ്‍സ്റ്റോപ്പ് ആഭ്യന്തര വിമാന സര്‍വീസുകളുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര കണക്ടിവിറ്റിയും മെച്ചപ്പെടും.
കെ.പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Comments