
ചെറുപുഴ:കണ്ണൂര്‍ ജില്ലാ ബീക്കണ്‍ ടൗണ്‍ പ്രോജക്ടിന്റെ ഭാഗമായി ചെറുപുഴ ഗ്രാമപഞ്ചായത്ത് ബീക്കണ്‍ ടൗണ്‍ പ്രോജക്ട് സംഘാടക സമിതി രൂപവത്കരിച്ചു.സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വിവിധ സാമൂഹിക സംഘടനകള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.ജില്ലയിലെ പഞ്ചായത്തുകള്‍ തമ്മിലുള്ള മത്സരാടിസ്ഥാനത്തിലാണ് ബീക്കണ്‍ ടൗണ്‍ പദ്ധതി നടപ്പാക്കുന്നത്. ഒകേ്ടാബര്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ മാതൃകാ ടൗണായി മാറിയ പ്രദേശത്തെ ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കും.യോഗം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശന് കാര്‍ത്തികപ്പള്ളി അധ്യക്ഷനായി. ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ.എം.സോമന് പദ്ധതി വിശദീകരിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഡി.പ്രവീണ്‍, ലീന വില്യം, ലളിതാ ബാബു, സെക്രട്ടറി ബിറ്റാജ് തോമസ്, ജെ.സെബാസ്റ്റ്യന്‍, കെ.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍, ക്ലബുകള്‍, സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കാം. കണ്ണൂര്‍ ജില്ലാ കലക്ടറുടെ താല്പര്യ പ്രകാരം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെ ഓരോ ടൗണിനെയും മാതൃകാ ടൗണുകളാക്കി മാറ്റുന്നതാണ് ബീക്കണ്‍ ടൗണ്‍ പദ്ധതി.ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ കാക്കയംചാല്‍ മുതല്‍ 500 മീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങും. തുടര്‍ന്ന് ഘട്ടംഘട്ടമായി ഒകേ്ടാബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിനുള്ളില്‍ ചെറുപുഴ ടൗണിനെ സമ്പൂര്‍ണ മാതൃകാ ടൗണാക്കി മാറ്റുകയാണു ലക്ഷ്യം. ടൗണിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ സ്ഥിതിയും സൗന്ദര്യവത്ക്കരണത്തിനും നഗരസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകളും പഠനവിധേയമാക്കും. പദ്ധതിയുടെ ഭാഗമായി കാക്കയംചാല്‍ മുതല്‍ ചെറുപുഴ മേലെ ബസാര്‍ വരെയുള്ള പ്രദേശങ്ങളെ മൂന്ന് ഭാഗങ്ങളായി തിരിച്ച് നിലവിലുള്ള സ്ഥിതി വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കും. ഇതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തി.



Comments