More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

രാഷ്‌ട്രീയം സ്വാര്‍ഥതയുടെ കളിയായി അധഃപതിച്ചു മുസ്ലിംരഹിത വാദക്കാര്‍ യഥാര്‍ഥ ഹിന്ദുവല്ല: മോഹന്‍ ഭാഗവത്‌

Authored by Web Desk | Last updated: 31 Aug 2026, 9:36 AM | 2 min read

Print
ന്യൂയോര്‍ക്ക്‌: മുസ്ലിംകളില്ലാത്ത രാജ്യത്തിനായി വാദിക്കുന്നവര്‍, അവര്‍ ഹിന്ദുക്കളായാലും, ഹിന്ദുത്വത്തിന്റെ കാതലില്‍നിന്നു വ്യതിചലിക്കുന്നവരാണെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി മോഹന്‍ ഭാഗവത്‌. ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയിലായിരുന്നു ആര്‍.എസ്‌.എസ്‌. സര്‍സംഘ്‌ചാലക്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. പ്രവാസികളായ ഇന്ത്യക്കാര്‍ തങ്ങള്‍ ജീവിക്കുന്ന രാജ്യത്തോടുള്ള പൗരധര്‍മം അത്യന്താപേക്ഷിതമായ കടമയാണെന്നു കരുതി നിര്‍വഹിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സാമൂഹിക മാറ്റങ്ങള്‍ ഭരണനിര്‍വഹണ യന്ത്രങ്ങളെ മാത്രം ആശ്രയിച്ച്‌ നടപ്പാക്കാന്‍ സാധിക്കില്ലെന്നു ഭാഗവത്‌ പറഞ്ഞു. രാഷ്‌ട്രീയം ഇപ്പോള്‍ സ്വാര്‍ഥതയുടെ കളിയായി അധഃപതിച്ചിരിക്കുന്നു. സ്വാര്‍ഥ ചിന്തകള്‍ക്കായിരിക്കരുത്‌ പ്രാമുഖ്യം. നമ്മളും നമ്മുടേതും എന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ. അതിനാല്‍ സമൂഹത്തിനാകണം പ്രാധാന്യം. രാഷ്‌ട്രീയ നിര്‍ദേശങ്ങളേക്കാള്‍ മുന്‍ഗണന ജനകീയമായ പൊതുസമ്മതിക്ക്‌ നല്‍കണം. പൊതുജനാഭിപ്രായത്തിനെതിരേ ശബ്‌ദിക്കാന്‍ ഒരു രാഷ്‌ട്രീയക്കാരനും ധൈര്യപ്പെടില്ലെന്നും ഭാഗവത്‌ ചൂണ്ടിക്കാട്ടി.
മതങ്ങള്‍ വ്യത്യസ്‌തമാണ്‌, പക്ഷേ, മനുഷ്യത്വം ഒന്നാണെന്ന സത്യത്തെ പരമ്പരാഗതമായി വിശ്വസിക്കുന്ന സമൂഹത്തിലാണ്‌ താന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഭാഗവത്‌ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ 2018-ല്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ സംവാദത്തില്‍ ഒരു മുസ്ലിം പ്രതിനിധി ഉയര്‍ത്തിയ ഹിന്ദുരാഷ്‌ട്ര സംബന്ധിയായ ചോദ്യവും അതിനു താന്‍ നല്‍കിയ മറുപടിയും അദ്ദേഹം അനുസ്‌മരിച്ചു. മുസ്ലിംകളില്ലാത്ത രാജ്യത്തെ കുറിച്ചായിരുന്നു ചോദ്യം.
അത്‌ ഹിന്ദുത്വമല്ലെന്നായിരുന്നു തന്റെ മറുപടിയെന്ന്‌ ഭാഗവത്‌ പറഞ്ഞു. ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഭാരതത്തില്‍ മുസ്ലിംകള്‍ ഉണ്ടാകരുത്‌ എന്ന്‌ ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കില്‍, അയാള്‍ ഒരു ഹിന്ദുവല്ലാതായി മാറുന്നു. നിങ്ങള്‍ ഒരു ഹിന്ദുവാണെന്ന്‌ അവകാശപ്പെടുന്നുവെങ്കില്‍, എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ്‌ നയിക്കുന്നതെന്നു വിശ്വസിക്കണം.
മനുഷ്യര്‍ക്കിടയില്‍ അടിസ്‌ഥാനപരമായ ഒരു വ്യത്യാസവുമില്ല. ബാഹ്യമായ വ്യത്യാസങ്ങള്‍ താല്‍ക്കാലിക നിര്‍മിതികള്‍ മാത്രമാണ്‌. സത്യം തിരിച്ചറിയുന്നവര്‍ പണ്ഡിതനെയും നായയെയും ഒരുപോലെ വീക്ഷിക്കുന്നു. ബാഹ്യ വ്യത്യാസങ്ങള്‍ പ്രകൃതിയെ അലങ്കരിക്കാന്‍ മാത്രമുള്ളതാണ്‌. ദൈനംദിന ജീവിതത്തില്‍ ഈ വ്യത്യാസങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. പക്ഷേ, അടിസ്‌ഥാന യാഥാര്‍ഥ്യം നാം ഒന്നാണ്‌ എന്നതാണ്‌- ഭാഗവത്‌ പറഞ്ഞു.
വൈകാരിക ബന്ധങ്ങളും ദേശീയ ആഭിമുഖ്യവും തമ്മില്‍ വ്യക്‌തമായ അതിര്‍വരമ്പുണ്ടെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി ചൂണ്ടിക്കാട്ടി. പ്രവാസികള്‍ തങ്ങളുടെ ജന്മഭൂമിയേക്കാള്‍ ജീവിക്കുന്ന നാടിനു മുന്‍ഗണന നല്‍കണം. പരമ്പരാഗത ഭാരതീയ വിശ്വാസമാണത്‌. കര്‍മഭൂമിയോടുള്ള കടമകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ക്ക്‌ ജന്മഭൂമിക്കായി പ്രവര്‍ത്തിക്കാം. എന്നാല്‍ അത്‌ നിര്‍ബന്ധമല്ല. നിങ്ങളിലെ മൂല്യങ്ങള്‍ക്കനുസൃതമായുള്ള ജീവിതമാണ്‌ ജന്മഭൂമി പ്രതീക്ഷിക്കുന്നത്‌. ആ മൂല്യമാണ്‌ ഏകത്വം- അദ്ദേഹം പറഞ്ഞു. ആധുനിക വിശ്വാസസംവിധാനങ്ങള്‍ പലപ്പോഴും കര്‍ശനമായ ആചാരങ്ങളില്‍ അധിഷ്‌ഠിതമാണെന്നും എന്നാല്‍ യഥാര്‍ഥ തത്ത്വചിന്ത സാര്‍വത്രിക സത്യങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഭാഗവത്‌ വ്യക്‌തമാക്കി.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

'അനന്തമായ യുദ്ധത്തിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങണം',പുടിനോട്‌ മോദി

'അനന്തമായ യുദ്ധത്തിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങണം',പുടിനോട്‌ മോദി

No Image

വ്യോമതാവളത്തിനുനേരേ ഡ്രോണ്‍ ആക്രമണം; ചെറുത്തെന്ന്‌ യു.എ.ഇ., യു.എസിനെതിരേ തിരിച്ചടിച്ച്‌ ഇറാന്‍

No Image

നേപ്പാളില്‍ ടണലില്‍ കുടുങ്ങിയ 93 തൊഴിലാളികളെ കണ്ടെത്താനായില്ല

No Image

അധ്യാപകന്റെ ചടുലനീക്കത്തില്‍ രക്ഷപ്പെട്ടത്‌ 1,643 കുരുന്നുജീവന്‍

മരണം 788; കാണാമറയത്ത്‌ 
മൂവായിരത്തിലധികം പേര്‍

മരണം 788; കാണാമറയത്ത്‌ മൂവായിരത്തിലധികം പേര്‍

No Image

അയല്‍രാജ്യങ്ങളോട്‌ മൊജ്‌തബ 'യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയുക'