കാഠ്‌മണ്ഡു: നേപ്പാള്‍ ദുരന്തത്തിനിടെ അധ്യാപകന്റെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് 1,643 കുരുന്നുജീവനുകള്‍.
നുവകോട്ട് ജില്ലയിലെ ത്രിഭുവന്‍ ത്രിശൂലി സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും ഇം?ീഷ് അധ്യാപകനുമായ രാജേന്ദ്ര ദവാഡി (47) ആണ് സമയോചിത നീക്കത്തിലൂടെ കുട്ടികളുടെ രക്ഷകനായത്. ഹിമാനിയെത്തുടര്‍ന്ന് സര്‍വവും തകര്‍ത്ത് പ്രളയജലം പ്രദേശത്തേക്ക് ഇരച്ചെത്തുമെന്ന് സുഹൃത്താണ് രാജേന്ദ്ര ദവാഡിയയെ ഫോണില്‍ അറിയിച്ചത്. രാവിലെ ഒന്‍പതരയോടെയായിരുന്നു ഇത്. പിന്നാലെ ദവാഡിയുടെ നേതൃത്വത്തില്‍ കുട്ടികളെ സുരക്ഷിത മേഖലയിലേക്കു മാറ്റുകയായിരുന്നു. സ്‌കൂള്‍ കെട്ടിടം സുരക്ഷിതമാണെന്നാണ് ദവാഡി ആദ്യം കരുതിയത്. മൂന്നു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നദിയില്‍ നിന്ന് 60 മീറ്റര്‍ ഉയരത്തിലായിരുന്നു. എന്നാല്‍ താമസിയാതെ, ഒരു കുട്ടിയുടെ രക്ഷിതാവ് സ്‌കൂളിലേക്ക് ഓടിയെത്തി നദിയില്‍ ജലനിരപ്പ് അതിവേഗം ഉയരുകയാണെന്ന് പറഞ്ഞു. ഉടന്‍ ബെല്‍ അടിച്ച് അധ്യാപകരോട് കുട്ടികളെ ക്ലാസ് മുറികളില്‍ നിന്നു പുറത്തിറക്കാന്‍ ദവാഡി നിര്‍ദേശിച്ചു.
സ്‌കൂള്‍ ബസ് ൈഡ്രവര്‍മാരെ തിരികെ വിളിച്ച് കുട്ടികളുമായി എത്രയും വേഗം സുരക്ഷിതസ്‌ഥലത്തേക്കു പോകാന്‍ ആവശ്യപ്പെട്ടു. ബസുകളില്‍ കഴിയാവുന്നത്ര കുട്ടികളുമായി ബസുകള്‍ ഉയര്‍ന്ന മേഖലകളിലേക്കു യാത്രയായി. അധികം വൈകാതെ പ്രളയജലം വിനാശംവിതച്ച് സ്‌കൂള്‍ പരിസരത്തുകൂടി ഒഴുകിയിറങ്ങി. സ്‌കൂള്‍ കെട്ടിടം ഉള്‍പ്പെടെ നിലംപരിശായി. 1600-ല്‍ അധികം വിദ്യാര്‍ഥികളെ രക്ഷിക്കാനായെങ്കിലും രണ്ടു ജീവനക്കാരുടെ ജീവന്‍ പൊലിഞ്ഞത് ഇതിനിടയിലും നൊമ്പരമായി.

Comments