കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിയോടുചേര്‍ന്ന് നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കില്‍ 788 ആയി. മൂവായിരത്തിലധികം പേരെ കാണാനില്ലെന്നും നേപ്പാളില്‍നിന്നുള്ള കണക്കുകളും ടിബറ്റിന്റെ ചുമതലയുള്ള ചൈനീസ് അധികൃതരും വ്യക്തമാക്കി. രാജ്യത്ത് 592 വിദേശികള്‍ ഉള്‍പ്പെടെ 2,502 ആളുകളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നേപ്പാള്‍ അറിയിച്ചു. ടിബറ്റന്‍ ഭാഗത്ത് 546 പേരെ കാണാതായെന്നും 16 പേര് മരിച്ചെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാണാതായവരില്‍ 275 പേര് ഇന്ത്യക്കാരാണ്. തങ്ങളുടെ പൗരന്മാരായ 85-ല്‍ അധികം ആളുകളെ കാണാതായിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു.
ദുരന്തത്തില്‍ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട വിവിധ തുരങ്കങ്ങളില്‍ നൂറിലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ടോടെ ത്രിശൂലി 3 എ പദ്ധതിയുടെ തുരങ്കങ്ങളിലൊന്നില്‍ നേപ്പാള്‍ സൈന്യം പൈപ്പ് കടത്തിവിട്ട് അതിലൂടെ വായു നല്കാന് തുടങ്ങിയതായി മന്ത്രി സുദന്‍ ഗുരുങ് പറഞ്ഞു. എന്നാല്‍, രാത്രിയിലെ മഴയും നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും ആ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. പ്രശ്നമേഖലയിലെ ജലവൈദ്യുത പദ്ധതികളില്‍ ആയിരത്തോളം തൊഴിലാളികളാണു ജോലി ചെയ്തിരുന്നത്. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്പത്തുള്ള ഇന്ത്യ, 11 അംഗ പ്രത്യേക സംഘത്തെ നേപ്പാളിലേക്ക് അയച്ചു. ചൈനയും ഒമ്പതംഗ തുരങ്ക രക്ഷാപ്രവര്‍ത്തക സംഘത്തെ അയച്ചിട്ടുണ്ട്. ഹിമാലയന്‍ താഴ്വരയിലെ നുവാകോട്ടിലുളള ത്രിശൂലി 3എ, 3 ബി പദ്ധതികളുമായി ബന്ധപ്പെട്ട നൂറിലധികം തൊഴിലാളികള്‍ തുരങ്കങ്ങളില്‍ ഇപ്പോഴും ജീവനോടെയുണ്ടാകാമെന്നാണ് നേപ്പാള്‍ ഭരണകൂടം അനുമാനിക്കുന്നത്.
ഭീഷണിയായി പുതിയ തടാകം
ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ടിബറ്റന്‍ അതിര്‍ത്തിയില്‍ പുതിയൊരു തടാകം രൂപപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
ഏതുനിമിഷവും മറ്റൊരു ദുരന്തത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെത്തുടര്‍ന്ന് ദുരിതബാധിത മേഖലകളില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, നേപ്പാളിന്റെ പുനര്‍നിര്‍മാണത്തിന് കോടിക്കണക്കിന് ഡോളര്‍ ആവശ്യമായി വന്നേക്കാമെന്ന് വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം
ഹിമാലയത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്കി. ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തിനു കാരണം ഹിമാനി തകര്‍ന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് കുതിച്ചൊഴുകിയതാണെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നേപ്പാളിലെ ലിറുങ് കൊടുമുടിയുടെ തെക്കേ ചരിവിലുള്ള ഒരു ഹിമാനി പൊട്ടിവീണ് മഞ്ഞുപാളികളുടെയും പാറകളുടെയും വലിയൊരു പ്രവാഹത്തിന് കാരണമായെന്ന് ചൈനയില്‍നിന്നുള്ള വിദഗ്ധരും പറഞ്ഞു. 'പെട്ടെന്നുണ്ടായ ഹിമാനി തകര്‍ച്ചയും മിന്നല്‍ പ്രളയവും ഈ പര്‍വതമേഖലകള്‍ എത്രമാത്രം ദുര്‍ബലമാണെന്നതിന്റെ ഓര്മപ്പെടുത്തലാണെ'ന്ന് യു.എന്‍. കാലാവസ്ഥാ മേധാവി സൈമണ്‍ സ്റ്റീല്‍ പ്രസ്താവനയില്‍ പറഞ്ഞു.നേപ്പാളില്‍ ഒരു ലക്ഷത്തോളം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് റെഡ്ക്രോസിന്റെ കണക്ക്. വിവിധ രാജ്യങ്ങള്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ട്.

Comments