ഇസ്താംബുള്‍: സംയുക്ത പ്രതിരോധസഹകരണത്തിന്റെ ഭാഗമായി തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന് പ്രതിനിധികള്‍ ഇന്ന് തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളില്‍ യോഗം ചേരും.
മൂന്ന് രാജ്യങ്ങളും പ്രതിരോധസഹകരണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യയോഗത്തില്‍ വിദേശകാര്യ, പ്രതിരോധമന്ത്രിമാരും സൈനികമേധാവികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏഴിന് സൗദിയിലെ മെക്കയില്‍ ഒപ്പിട്ട സംയുക്തകരാറിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍. കൂട്ടായ്മയിലെ ഏത് രാജ്യത്തിനുമെതിരായ കടന്നാക്രമണം മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിന്റെ കാതല്‍. സംയുക്തപ്രതിരോധം സംബന്ധിച്ച 'നാറ്റോ' സഖ്യവ്യവസ്ഥയ്ക്കു സമാനമാണിത്. പ്രതിരോധസഹകരണവും രാജ്യാന്തര, പ്രാദേശികസുരക്ഷയുമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡയെന്ന് തുര്‍ക്കി വിദേശകാര്യവൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിരോധവ്യവസായരംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും. പശ്ചിമേഷ്യയിലെ ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയും സൗദിയും പാകിസ്താനും സംയുക്തപ്രതിരോധക്കരാര് ഒപ്പുവച്ചത്.

Comments