ഗ്രാമീണ ഇന്ത്യയിലെ ദരിദ്രജനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി കുടുംബത്തിന്റെ അടുപ്പ് പുകയാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അനിവാര്യമായ അവകാശമാണ്. അതുകൊണ്ടുതന്നെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പതിപ്പായ വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) - വി.ബി.ജി റാം ജി നടപ്പാക്കുന്നതിന്റെ പശ്‌ചാത്തലത്തില്‍ പുറത്തുവരുന്ന ഇ-കെ.വൈ.സി. കണക്കുകള്‍ ഗൗരവമായി കാണേണ്ടതാണ്.
പുതിയ പദ്ധതിയുടെ രാജ്യവ്യാപക നടപ്പാക്കലിന് രണ്ടു മാസം പിന്നിട്ടപ്പോഴും രജിസ്‌റ്റര്‍ ചെയ്‌ത തൊഴിലാളികളില്‍ 71 ശതമാനം പേര്‍ മാത്രമാണ് ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഒരിക്കലെങ്കിലും തൊഴില്‍ നേടിയ സജീവ തൊഴിലാളികള്‍ക്കിടയില്‍ നിരക്ക് 94.88 ശതമാനമെന്നത് ആശ്വാസകരമായി തോന്നാം. പക്ഷേ, അതിന്റെ മറുവശത്ത് 57 ലക്ഷം സജീവ തൊഴിലാളികള്‍ ഇപ്പോഴും ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കാത്തവരായി തുടരുന്നു. ഈ 57 ലക്ഷം പേര്‍ക്കു പിന്നിലും തൊഴില്‍ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്.
ഇവിടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനവും നടപ്പാക്കലും തമ്മിലുള്ള വൈരുധ്യം ശ്രദ്ധേയമാകുന്നത്. പുതിയ പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കുന്ന വേളയില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിലവിലെ ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കിയ ജോബ് കാര്‍ഡുകള്‍ പുതിയ ഗ്രാമീണ്‍ റോസ്‌ഗാര്‍ ഗ്യാരന്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുവരെ സാധുവായിരിക്കുമെന്നും തൊഴില്‍ ലഭിക്കുന്നതിലും വേതനം ലഭിക്കുന്നതിലും തടസ്സമുണ്ടാകില്ലെന്നും ഉറപ്പുനല്‍കിയിരുന്നു. അര്‍ഹരായ ആരും പുറത്താകില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍, അതേസമയം പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുന്നതിന് ഇ-കെ.വൈ.സി. ഒരു നിബന്ധനയുമാണ്. ഈ ഇരട്ട സമീപനമാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. ഒരു വശത്ത് തടസ്സമില്ലാത്ത തൊഴില്‍ ഉറപ്പുനല്‍കുകയും മറുവശത്ത് ആ ഉറപ്പിലേക്കുള്ള പ്രവേശനത്തിന് സാങ്കേതിക പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്യുമ്പോള്‍, ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ആദ്യം വാതില്‍ അടയാനുള്ള സാധ്യത.
വ്യാജ ഗുണഭോക്‌താക്കളെ ഒഴിവാക്കാനും പണം ശരിയായ വ്യക്‌തിയിലെത്തുന്നുവെന്ന് ഉറപ്പാക്കാനും ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സഹായിക്കും. പൊതുപണം സംരക്ഷിക്കേണ്ടതുമുണ്ട്. പക്ഷേ, ഒരു ക്ഷേമപദ്ധതിയുടെ സാങ്കേതിക ശുദ്ധി ഉറപ്പാക്കുന്നതിനിടെ അതിന്റെ സാമൂഹിക ലക്ഷ്യം നഷ്‌ടപ്പെടരുത്.
ഗ്രാമീണ ഇന്ത്യയിലെ തൊഴിലാളികളില്‍ പലര്‍ക്കും സാങ്കേതിക സംവിധാനങ്ങളിലേക്കുള്ള പ്രവേശനം ഇപ്പോഴും സുഗമമല്ല. മൊബൈല്‍ നമ്പര്‍ മാറിയിരിക്കാം. ആധാര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാം. വിരലടയാളം തിരിച്ചറിയാത്ത സാഹചര്യമുണ്ടാകാം. പ്രായമായ തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ഇത്തരം നടപടിക്രമങ്ങള്‍ അധിക ഭാരമാകാം. അതിനാല്‍ ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് തൊഴിലിന് അര്‍ഹനല്ല എന്നതിന്റെ പര്യായമാകരുത്.
കേന്ദ്ര മന്ത്രാലയം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇ-കെ.വൈ.സി. ഇല്ലാത്ത ജോബ് കാര്‍ഡുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഇളവുകളുടെ പട്ടിക എത്ര വിശാലമാണ്, അവ ലഭിക്കുന്നതിനുള്ള നടപടിക്രമം എത്ര ലളിതമാണ്, ഗ്രാമതല ഉദ്യോഗസ്‌ഥര്‍ക്ക് അതിനെക്കുറിച്ച് വ്യക്‌തമായ നിര്‍ദേശങ്ങളുണ്ടോ എന്നതാണ് യഥാര്‍ഥ ചോദ്യം.
ഇവിടെ കൂടുതല്‍ ഗൗരവമുള്ള മറ്റൊരു പ്രശ്‌നമുണ്ട്. ജനുവരി 30ന് ശേഷിക്കുന്ന സജീവ തൊഴിലാളികളുടെ ഇ-കെ.വൈ.സി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 12ന് വീണ്ടും നിര്‍ദേശം നല്‍കി;ഫെബ്രുവരി അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍, ഏഴുമാസത്തോളം പിന്നിട്ടിട്ടും 57 ലക്ഷം സജീവ തൊഴിലാളികള്‍ ഇകെ.വൈ.സിക്ക് പുറത്താണ്.
ഇത് വെറും സംസ്‌ഥാനങ്ങളുടെ വൈകിപ്പിക്കല്‍ എന്ന നിലയില്‍ അവസാനിപ്പിക്കാവുന്ന കാര്യമല്ല. കേന്ദ്രം ഒരു ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചു;സംസ്‌ഥാനങ്ങള്‍ അത് പാലിച്ചില്ല;ഒടുവില്‍ തൊഴിലാളിയാണ് അതിന്റെ വില നല്‍കേണ്ടിവരുന്നത്. ഡിജിറ്റല്‍ ഭരണത്തിന്റെ വിജയത്തെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉയരുമ്പോള്‍, അതിന്റെ ഏറ്റവും താഴത്തെ പടിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള അവസരമാണിത്.
സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ശ്രദ്ധേയമാണ്. വലിയ തൊഴിലാളി പങ്കാളിത്തമുള്ള സംസ്‌ഥാനങ്ങളില്‍ തമിഴ്‌നാടാണ് മുന്നില്‍ - സജീവ തൊഴിലാളികളില്‍ 99.32 ശതമാനവും എല്ലാ രജിസ്‌റ്റര്‍ ചെയ്‌ത തൊഴിലാളികളില്‍ 84.89 ശതമാനവും ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കി. രാജസ്‌ഥാനില്‍ ഈ നിരക്ക് യഥാക്രമം 95.66, 69.45 ശതമാനം;ഉത്തര്‍പ്രദേശില്‍ 94.21, 58.89 ശതമാനം;ആന്ധ്രപ്രദേശില്‍ 90.4, 82.32 ശതമാനം. പശ്‌ചിമബംഗാളില്‍ സജീവ തൊഴിലാളികളുടെ നിരക്ക് 97.3 ശതമാനമാണ്. എന്നാല്‍, ബിഹാറില്‍ സജീവ തൊഴിലാളികളില്‍ 89.19 ശതമാനം മാത്രവും എല്ലാ രജിസ്‌റ്റര്‍ ചെയ്‌ത തൊഴിലാളികളില്‍ 58.05 ശതമാനം മാത്രവുമാണ് ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കിയത്.
ഇ-കെ.വൈ.സി. പൂര്‍ത്തീകരണത്തില്‍ കേരളത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. 2026 ഏപ്രില്‍ 27ലെ കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് സജീവ തൊഴിലാളികളില്‍ 97.06 ശതമാനത്തിന്റെ ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കി കേരളം ദേശീയതലത്തില്‍ രണ്ടാം സ്‌ഥാനത്തെത്തിയിരുന്നു.
ഈ വ്യത്യാസങ്ങള്‍ ഒരു കാര്യം വ്യക്‌തമാക്കുന്നു: പ്രശ്‌നം സാങ്കേതികതയുടേത് മാത്രമല്ല; ഭരണശേഷിയുടെയും സംസ്‌ഥാനതല ഇടപെടലിന്റെയും പ്രശ്‌നവുമാണ്.
ഇ-കെ.വൈ.സിയുടെ പ്രശ്‌നം ഒറ്റയ്‌ക്ക് കാണാനും പാടില്ല. വി.ബി. ജി. റാം ജിയുടെ ആദ്യകാല തൊഴില്‍സൃഷ്‌ടി കണക്കുകള്‍ തന്നെ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നു. 2026 ജൂലൈയില്‍ പുതിയ പദ്ധതിയില്‍ 7.67 കോടി വ്യക്‌തിഗതി ദിനങ്ങള്‍ മാത്രമാണ് സൃഷ്‌ടിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അതേ മാസം പഴയ മഹാത്‌മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി സൃഷ്‌ടിച്ച 15.33 കോടി വ്യക്‌തിഗതി ദിനങ്ങളെ അപേക്ഷിച്ച് ഇത് 49.94 ശതമാനം കുറവാണ്.
പദ്ധതിയുടെ ആദ്യഘട്ടമായതിനാല്‍ താരതമ്യം പൂര്‍ണമായും സമാനമെല്ലന്ന വാദം സ്വാഭാവികമാണ്. പുതിയ സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനം, ഭരണപരമായ ക്രമീകരണങ്ങള്‍, പുതിയ കാര്‍ഡുകളുടെ നടപടിക്രമങ്ങള്‍ എന്നിവ കണക്കുകളെ ബാധിച്ചേക്കാം. എന്നിരുന്നാലും തൊഴില്‍ തേടുന്ന മനുഷ്യരുടെ കാഴ്‌ചപ്പാടില്‍ 'മാറ്റത്തിന്റെ കാലം' എന്ന വിശദീകരണം വലിയ ആശ്വാസം നല്‍കുന്നില്ല. അവരുടെ കുടുംബത്തിന്റെ വരുമാനത്തില്‍ ഉണ്ടായ കുറവ് യാഥാര്‍ഥ്യമാണ്.
അതുകൊണ്ട് പുതിയ പദ്ധതിയുടെ വിജയം എത്ര ജോബ് കാര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്‌തു എന്നതുകൊണ്ട് മാത്രം അളക്കരുത്. എത്ര മനുഷ്യര്‍ക്ക് സമയത്ത് തൊഴില്‍ ലഭിച്ചു, എത്ര കുടുംബങ്ങള്‍ക്ക് കൂലി സമയത്ത് ലഭിച്ചു, എത്ര അപേക്ഷകള്‍ നിരസിക്കപ്പെട്ടു, എത്ര പേര്‍ സാങ്കേതിക കാരണങ്ങളാല്‍ പുറത്തായി - ഈ ചോദ്യങ്ങളാണ് പ്രധാനപ്പെട്ടത്.
പുതിയ പദ്ധതി പഴയ
അവകാശത്തെ മറികടക്കരുത്
പഴയ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ഇന്ത്യയില്‍ സൃഷ്‌ടിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് തൊഴില്‍ ഒരു ഭരണകൂട ദാനമല്ല, നിയമപരമായി ആവശ്യപ്പെടാവുന്ന അവകാശമാണെന്ന ബോധമാണ്. പുതിയ പദ്ധതി വരുമ്പോള്‍ ആ അവകാശബോധം ദുര്‍ബലമാകരുത്.
സാങ്കേതിക പരിഷ്‌കാരങ്ങള്‍ സ്വാഗതം ചെയ്യാം. ചോര്‍ച്ച തടയാം. തിരിച്ചറിയല്‍ ഉറപ്പാക്കാം. എന്നാല്‍, അതെല്ലാം തൊഴിലാളിയുടെ അവകാശത്തിലേക്കുള്ള പാലങ്ങളായിരിക്കണം;മതിലുകളായിരിക്കരുത്.
ഇ-കെ.വൈ.സി. പൂര്‍ത്തിയാക്കാത്ത 57 ലക്ഷം സജീവ തൊഴിലാളികളെ കണ്ടെത്തി, വ്യക്‌തിഗതമായി ബന്ധപ്പെടുകയും, ഗ്രാമതലത്തില്‍ സഹായകേന്ദ്രങ്ങള്‍ ഒരുക്കുകയും, ബയോമെട്രിക് പരാജയങ്ങള്‍ക്ക് ബദല്‍ പരിശോധന നല്‍കുകയും, പരിശോധന പൂര്‍ത്തിയാകുന്നതുവരെ അര്‍ഹരായ തൊഴിലാളികളുടെ തൊഴില്‍ അവകാശം സംരക്ഷിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഡിജിറ്റല്‍ ഭരണത്തിന്റെ യഥാര്‍ഥ പരീക്ഷണം ഡേറ്റ എത്ര വേഗത്തില്‍ ശേഖരിച്ചു എന്നതല്ല;ഡേറ്റയില്ലാത്തതിനാലോ സാങ്കേതിക തടസ്സങ്ങളാലോ ഒരു ദരിദ്രനും അവകാശം നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാകുന്നുണ്ടോ എന്നതാണ്.
കെ.ജി. സന്ദീപ്

Comments