More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

കാടാണ്‌, കരുതല്‍ വേണം

Authored by Web Desk | Last updated: 31 Aug 2026, 9:39 AM | 2 min read

Print
കാടാണ്‌, 
കരുതല്‍ വേണം
കാന്തല്ലൂരില്‍ കാട്ടാനയെ പ്രകോപിപ്പിച്ച്‌ ചിത്രമെടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരികള്‍ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട സംഭവം ഒരു കൗതുകവാര്‍ത്തയായി മാത്രം കാണാനാവില്ല. വന്യജീവികളോടുള്ള മനുഷ്യന്റെ സമീപനത്തില്‍ വളര്‍ന്നുവരുന്ന അശ്രദ്ധയുടെ അപകടകരമായ ഉദാഹരണമാണിത്‌. റോഡരികില്‍ എത്തിയ കാട്ടുകൊമ്പനെ കണ്ടപ്പോള്‍ സുരക്ഷിതമായ അകലം പാലിക്കുന്നതിനുപകരം ശബ്‌ദമുണ്ടാക്കി പ്രകോപിപ്പിക്കുകയും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌ത യുവാക്കളുടെ നടപടി തികച്ചും നിരുത്തരവാദപരമാണ്‌. ആന പാഞ്ഞടുത്തപ്പോള്‍ ജീവനുംകൊണ്ട്‌ ഓടേണ്ടിവന്നത്‌ സ്വാഭാവികമായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അത്‌ ദുരന്തമായി മാറാമായിരുന്നു.
വന്യജീവികളെ അടുത്തുനിന്ന്‌ കാണാനും ചിത്രങ്ങളെടുക്കാനും സഞ്ചാരികള്‍ക്ക്‌ താല്‍പര്യമുണ്ടാകുന്നത്‌ സ്വാഭാവികം. എന്നാല്‍, വന്യമൃഗങ്ങളെ മനുഷ്യരുടെ വിനോദത്തിനുള്ള ഉപാധിയായി കാണുന്ന മനോഭാവം അപകടകരമാണ്‌. പ്രത്യേകിച്ച്‌ ആനയുടെ പെരുമാറ്റം എപ്പോള്‍ വേണമെങ്കിലും മാറാം. ശാന്തമായി നില്‍ക്കുന്ന ആന പോലും ഭീഷണി തിരിച്ചറിഞ്ഞാല്‍ ആക്രമിച്ചേക്കാം. അതിനാല്‍ അടുത്തേക്ക്‌ പോകുക, ശബ്‌ദമുണ്ടാക്കുക, കല്ലെറിയുക, വാഹനത്തില്‍നിന്നിറങ്ങുക, ഫ്ലാഷ്‌ ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഒരു കാരണവശാലും പാടില്ല.
സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു ദൃശ്യം സ്വന്തമാക്കാനുള്ള ആവേശം പലപ്പോഴും സുരക്ഷാബോധത്തെ മറികടക്കുകയാണ്‌. ഇതിന്‌ തടയിടാന്‍ വനവകുപ്പ്‌ ശക്‌തമായ ബോധവല്‍ക്കരണവും നിരീക്ഷണവും ഉറപ്പാക്കണം. വനമേഖലകളിലേക്കുള്ള പ്രവേശനകേന്ദ്രങ്ങളില്‍തന്നെ വിനോദസഞ്ചാരികള്‍ക്ക്‌ വ്യക്‌തമായ മുന്നറിയിപ്പ്‌ നല്‍കണം. റിസോര്‍ട്ടുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും അതിഥികള്‍ക്ക്‌ വന്യജീവികളുമായി പാലിക്കേണ്ട അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. നിയമലംഘനങ്ങള്‍ക്കെതിരേ കേസെടുക്കുന്നതിലും അധികൃതര്‍ വീഴ്‌ച വരുത്തരുത്‌.
കാട്ടാനയെ പ്രകോപിപ്പിച്ചുള്ള ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതെല്ലന്നതും ശ്രദ്ധിക്കേണ്ടതാണ്‌. വനപാതകളിലും ജനവാസമേഖലകളിലും ആനകളെ കാണുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി കൂട്ടമായി ഇറങ്ങുന്നതും അവയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതും പലപ്പോഴും സംഭവിക്കുന്നു. ചിലര്‍ ഹോണ്‍ മുഴക്കിയും വെളിച്ചം തെളിച്ചും മൃഗത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ മനുഷ്യജീവന്‌ മാത്രമല്ല, വന്യജീവിയുടെ സ്വാഭാവിക പെരുമാറ്റത്തിനും ഭീഷണിയാണ്‌. പിന്നീട്‌ അതേ മൃഗം മനുഷ്യവാസകേന്ദ്രങ്ങളില്‍ അപകടകാരിയെന്നു മുദ്രകുത്തപ്പെടുകയും ചെയ്യും.
വനം കാണാന്‍ എത്തുന്ന ഓരോരുത്തരും അവിടുത്തെ നിയമങ്ങളും പരിസ്‌ഥിതിയുടെ സ്വഭാവവും അംഗീകരിക്കണം. ഗൈഡുമാരുടെയും വനപാലകരുടെയും നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരേ പിഴയും മറ്റു നിയമനടപടികളും ശക്‌തമാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വരുമാനത്തേക്കാള്‍ മനുഷ്യജീവനും വന്യജീവി സംരക്ഷണവുമാണ്‌ പ്രധാനമെന്ന്‌ ഭരണകൂടം വ്യക്‌തമാക്കുകയും വേണം.
വന്യജീവി സങ്കേതങ്ങളുടെയും വനാതിര്‍ത്തികളുടെയും സമീപത്ത്‌ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്‌ മുമ്പ്‌ സുരക്ഷയെക്കുറിച്ച്‌ ചിന്തിക്കണം. മികച്ച ചിത്രം നേടാനുള്ള മത്സരമല്ല വന മേഖലയിലേക്കുള്ള സഞ്ചാരം. പ്രകൃതിയെ അതിന്റെ അകലത്തില്‍നിന്ന്‌ ആദരിച്ചാണ്‌ കാണേണ്ടത്‌. ഉത്തരവാദിത്വമുള്ള വിനോദസഞ്ചാര സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ്‌ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി.
മനുഷ്യനും വന്യജീവികളും ഒരേ ഭൂപ്രദേശത്ത്‌ സഹവസിക്കേണ്ടിവരുന്ന കാലമാണിത്‌. അതിനാല്‍ പരസ്‌പര അകലം, ജാഗ്രത, ഉത്തരവാദിത്വം എന്നിവയാണ്‌ സുരക്ഷയുടെ അടിസ്‌ഥാനം. കാട്‌ നമ്മുടെ വിനോദത്തിനുള്ള വേദിയല്ല;അവിടെയുള്ള ജീവികളുടെ സ്വാഭാവിക ആവാസകേന്ദ്രമാണ്‌. ഒരു ചിത്രം നഷ്‌ടപ്പെട്ടാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ ഒരു നിമിഷത്തെ അശ്രദ്ധ മനുഷ്യജീവനും വന്യജീവിക്കും നഷ്‌ടമുണ്ടാക്കാം. വിനോദയാത്രകളില്‍ ഈ ബോധം ഒരിക്കലും കൈവിടരുത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാവല്‍ക്കാര്‍ തന്നെ കള്ളന്മാരാകുമ്പോള്‍

കാവല്‍ക്കാര്‍ തന്നെ കള്ളന്മാരാകുമ്പോള്‍

No Image

വിസ്‌മൃതിയിലാണ്ടുപോയ ഒരു അമൂല്യഗ്രന്ഥം

ദക്ഷിണേഷ്യയെ മാറ്റിമറിക്കുന്ന ജെന്‍ സീ

ദക്ഷിണേഷ്യയെ മാറ്റിമറിക്കുന്ന ജെന്‍ സീ

No Image

ഇ-കെ.വൈ.സി: തൊഴിലുറപ്പിന്‌ മുന്നിലെ പുതിയ കടമ്പ

No Image

കീഴ്‌വഴക്കം പറയുമ്പോള്‍ ചരിത്രം മറക്കരുത്‌

ഭാവിയിലേക്കുള്ള മുന്നറിയിപ്പ്‌

ഭാവിയിലേക്കുള്ള മുന്നറിയിപ്പ്‌

Comments