സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍. മോഹനന്‍ ദേശാഭിമാനിയില്‍ എഴുതിയ ''ഉപനേതൃപദവിയും സി.പി.ഐയും'' എന്ന ലേഖനം സി.പി.ഐ. ഉന്നയിച്ച പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിന് രാഷ്‌ട്രീയമായി മറുപടി പറയാന്‍ കഴിയാതെ, അതിനെ ചരിത്രത്തിന്റെയും കീഴ്‌വഴക്കങ്ങളുടെയും സൗകര്യപ്രദമായ വ്യാഖ്യാനങ്ങളില്‍ ഒതുക്കിവയ്‌ക്കാനുള്ള ഒരു വിഫല ശ്രമമാണ്.
പ്രതിപക്ഷ ഉപനേതൃപദവിയുടെ കാര്യത്തില്‍ കീഴ്‌വഴക്കം പരിശോധിക്കണമെന്നാണ് സി.എന്‍. മോഹനന്‍ പറയുന്നത്. ഇവിടെ കീഴ്‌വഴക്കത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് കേരളത്തിലെ ഇടതു മുന്നണിയുടെ രൂപീകരണവും വളര്‍ച്ചയും അതിന്റെ വിവിധ ഘട്ടങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. കാരണം ചരിത്രത്തിലെ സൗകര്യപ്രദമായ ഏതാനും അധ്യായങ്ങള്‍ മാത്രം എടുത്ത് ഇന്നത്തെ രാഷ്‌ട്രീയ യാഥാര്‍ഥ്യത്തിന് വിധി പറയാന്‍ കഴിയില്ല.
ഇന്നത്തെ നിലയിലുള്ള എല്‍.ഡി.എഫ്. ഒരു ദിവസം കൊണ്ട് രൂപപ്പെട്ട മുന്നണിയല്ലെന്നും അതിന്റെ രാഷ്‌ട്രീയ അടിത്തറയും സംഘടനാ ഘടനയും രൂപപ്പെട്ടത് വിവിധ ഘട്ടങ്ങളിലൂടെയാണെന്നും മനസ്സിലാക്കിയ ശേഷമേ അതിന്റെ കീഴ്‌വഴക്കങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയൂ. 1978ലെ ഭട്ടിണ്ട കോണ്‍ഗ്രസിനും തുടര്‍ന്ന് സി.പി.എം. ജലന്ധര്‍ കോണ്‍ഗ്രസിനും ശേഷമാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ ഇന്നത്തെ മുന്നണി സംവിധാനം രൂപീകരിക്കപ്പെട്ടത് .
അതിനുശേഷം 1982 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ ആദ്യമായി എല്‍.ഡി.എഫ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇ.കെ. നായനാര്‍ പ്രതിപക്ഷ നേതാവായിരുന്നു;അന്ന് പ്രതിപക്ഷ ഉപനേതാവ് എന്നൊരു പദവി ഉണ്ടായിരുന്നില്ല എന്നത് ചരിത്രമാണ്. എന്നാല്‍, അന്നത്തെ സാഹചര്യത്തില്‍ സി.പി.ഐ. ആ പദവി ആവശ്യപ്പെട്ടില്ല എന്ന വസ്‌തുതയെ ഇന്ന് സി.പി.ഐക്ക് അത്തരമൊരു ആവശ്യം ഉന്നയിക്കാനുള്ള അവകാശമില്ലെന്ന നിഗമനത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നത് ചരിത്രത്തെ രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതിനു തുല്യമാണ്.
ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു ആവശ്യം ഉന്നയിച്ചില്ല എന്നതുകൊണ്ട് ആ ആവശ്യം എന്നെന്നേക്കുമായി നിരോധിക്കപ്പെടുന്നില്ല; കാലത്തിന്റെയും രാഷ്‌ട്രീയ സാഹചര്യങ്ങളുടെയും കക്ഷികള്‍ക്കിടയിലെ ഉത്തരവാദിത്വങ്ങളുടെയും എല്ലാം അടിസ്‌ഥാനത്തില്‍ രീതികളെ പുനഃപരിശോധിക്കുന്നതും പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതും ജനാധിപത്യ രാഷ്‌ട്രീയത്തില്‍ സ്വാഭാവിക ഭാഗമാണ്. അതുകൊണ്ടുതന്നെ ''അന്ന് ഉണ്ടായിരുന്നില്ല, അന്ന് സി.പി.ഐ. ആവശ്യപ്പെട്ടില്ല'' എന്നതിനാല്‍ ഇന്നത്തെ രാഷ്‌ട്രീയ നിര്‍ദേശത്തെ തള്ളാനുള്ള അന്തിമ തെളിവായി അവതരിപ്പിക്കുന്നത് ചരിത്രപരമായും രാഷ്‌ട്രീയപരമായും ദുര്‍ബലമായ വാദമാണ്.
ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ ഏറെക്കാലം മുഖ്യമന്ത്രി പദവി വഹിച്ചിരുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐക്ക് വിവിധ ഘട്ടങ്ങളില്‍ രാഷ്‌ട്രീയമായി അവകാശപ്പെടാവുന്ന പല കാര്യങ്ങളും ഉണ്ടായിരുന്നിട്ടും, ഓരോ അവസരത്തിലും അധികാരപദവികള്‍ക്കായി പിടിവാശിയോടെ മുന്നോട്ട് വരികയോ മുന്നണി സംവിധാനത്തെ സമ്മര്‍ദത്തിലാക്കുകയോ ചെയ്‌തിട്ടില്ല.
സി.പി.ഐയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ ചരിത്രം ആവര്‍ത്തിച്ച് മുന്നോട്ടുവയ്‌ക്കുന്നവരോട് ദേശീയ രാഷ്‌ട്രീയത്തിന്റെ സമീപകാല ചരിത്രത്തെക്കുറിച്ചും അതേ സത്യസന്ധതയോടെ സംസാരിക്കാന്‍ ആവശ്യപ്പെടേണ്ടിവരും. കോണ്‍ഗ്രസുമായി രാഷ്‌ട്രീയ സഹകരണം എന്നത് സി.പി.ഐയുടെ കാര്യത്തില്‍ മാത്രം ചരിത്രപരമായ കുറ്റവും സി.പി.എമ്മിന്റെ കാര്യത്തില്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ അനിവാര്യമായ തന്ത്രവുമാകുന്ന തരത്തിലുള്ള ഇരട്ട അളവുകോല്‍ രാഷ്‌ട്രീയ ചരിത്രത്തോട് നീതി പുലര്‍ത്തുന്നതല്ല. സംഘപരിവാര്‍ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും വിവിധ ഘട്ടങ്ങളില്‍ സഹകരിച്ചിട്ടുണ്ടെന്നും ബി.ജെ.പിയുടെ വര്‍ഗീയ-കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരായ വിശാലമായ പ്രതിപക്ഷ കൂട്ടായ്‌മകളില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം. പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ''ഇന്ത്യ'' സഖ്യം ഉള്‍പ്പെടെയുള്ള ദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വ്യക്‌തമാക്കുന്നുണ്ട്. അപ്പോള്‍ സഖ്യരാഷ്‌ട്രീയത്തെ വിലയിരുത്താനുള്ള മാനദണ്ഡം രാഷ്‌ട്രീയ ലക്ഷ്യവും സാഹചര്യവും ആണെങ്കില്‍ അതേ മാനദണ്ഡം സി.പി.ഐയുടെ ചരിത്രം വിലയിരുത്തുമ്പോഴും പ്രയോഗിക്കേണ്ടതല്ലേ.
അടിയന്തരാവസ്‌ഥയുടെ കാലഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തള്ളിപ്പറയാന്‍ സി.പി.ഐ. തയ്യാറായിട്ടുണ്ട്. ചരിത്രത്തിലെ ഒരു സംഭവത്തെ മാത്രം തെരഞ്ഞെടുത്ത് ഒരു കക്ഷിയുടെ രാഷ്‌ട്രീയ സ്വഭാവത്തിന് അന്തിമ വിധി പറയാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ വിവിധ ഘട്ടങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങളുടെയും രാഷ്‌ട്രീയ ബാന്ധവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചരിത്രവും ഒരുപോലെ പരിശോധിക്കേണ്ടിവരും. ചരിത്രം രാഷ്‌ട്രീയ ആക്രമണത്തിനുള്ള ആയുധമാക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഭാഗവും തുറന്നുവയ്‌ക്കാനുള്ള ബാധ്യതയും ഉണ്ടാകും. ഇഷ്‌ടമുള്ള ഭാഗങ്ങള്‍ മാത്രം ഓര്‍ത്ത് അസൗകര്യമുള്ള ഭാഗങ്ങള്‍ മറക്കുന്നത് ചരിത്രവായനയല്ല, വസ്‌തുതാ വിരുദ്ധമായ രാഷ്‌ട്രീയ പ്രചാരണം മാത്രമാണ്.
വ്യത്യസ്‌ത രാഷ്‌ട്രീയ പാരമ്പര്യവും ശൈലിയും ഉള്ള കക്ഷികള്‍ മതനിരപേക്ഷതയും ഇടതു മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌ഒരുമിച്ച് നില്‍ക്കുന്ന സഖ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സി.പി.ഐക്ക് നിയമസഭ ഉപനേതൃത്വം എന്ന ചുമതല ആവശ്യപ്പെടാനുള്ള അവകാശമുണ്ട്.
അതേപോലെ ആ ആവശ്യം അംഗീകരിക്കണമോ വേണ്ടയോ എന്ന് പറയാനുള്ള അവകാശം സി.പി.എമ്മിനും മറ്റ് ഘടകകക്ഷികള്‍ക്കും ഉണ്ട്. എന്നാല്‍ ഈ രണ്ട് അവകാശങ്ങള്‍ക്കിടയിലെ പാലമാണ് ചര്‍ച്ചയും ജനാധിപത്യവും. ആ പാലം തകര്‍ക്കുന്ന രീതിയില്‍ ഉത്തരവാദിത്തപ്പെട്ട ചുമതലയില്‍ ഇരിക്കുന്ന സി.എന്‍. മോഹനനെ പോലെ ചിലര്‍ വസ്‌തുതകളെ വളച്ചൊടിച്ച് നടത്തുന്ന ആക്ഷേപങ്ങളും, ''കീഴ്‌വഴക്കം'' എന്ന ഒറ്റ വാക്കില്‍ ഒരു ഘടകകക്ഷിയുടെ രാഷ്‌ട്രീയ അവകാശത്തെ തള്ളിക്കളയാന്‍ ശ്രമിക്കുന്നതും ഇടതുപക്ഷ മുന്നണി രാഷ്‌ട്രീയത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ ശക്‌തിപ്പെടുത്തുകയല്ല, മറിച്ച് അതിനുള്ളിലെ ജനാധിപത്യ സ്വഭാവത്തിന് കോട്ടം സംഭവിച്ചു എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാത്രമേ ഉപകരിക്കു.
അതുകൊണ്ട് സി. എന്‍. മോഹനന്റെ ലേഖനത്തിന് അധിക്ഷേപത്തിലൂടെയുള്ള മറുപടിയല്ല മറിച്ച് ചരിത്രത്തിന്റെ കൂടുതല്‍ സമഗ്രമായ വായനയയാണ് അനിവാര്യമാകുക. സി.പി.ഐയുടെ ചരിത്രത്തില്‍ വിമര്‍ശിക്കേണ്ടതെല്ലാം വിമര്‍ശിക്കാം;കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യേണ്ടതെല്ലാം ചോദ്യം ചെയ്യാം;അടിയന്തരാവസ്‌ഥക്കാലത്തെ നിലപാടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യാം. എന്നാല്‍, അതേ മാനദണ്ഡം സി.പി.എമ്മിന്റെ ചരിത്രത്തിലും പ്രയോഗിക്കാന്‍ തയ്യാറാകണം. സ്വന്തം ചരിത്രത്തിന് ഒരു അളവുകോലും മറ്റുള്ളവരുടെ ചരിത്രത്തിന് വേറൊരു അളവുകോലും ഉപയോഗിച്ചുകൊണ്ട് നടത്തുന്ന വിമര്‍ശനം എത്ര വലിയ രാഷ്‌ട്രീയ ഭാഷയില്‍ എഴുതിയാലും അതിന് വിശ്വാസ്യത ഉണ്ടാകില്ല.
പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച സി.പി.ഐയുടെ ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെടുമോ ഇല്ലയോ എന്നത് മുന്നണി നേതൃത്വം ചര്‍ച്ചയിലൂടെ തീരുമാനിക്കേണ്ടതാണ്. അതുതന്നെയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണനും പറഞ്ഞിട്ടുള്ളത്. പക്ഷേ, ആ ആവശ്യം ഉന്നയിച്ചതിന്റെ പേരില്‍ സി.പി.ഐയെ ചരിത്രത്തിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും, ആധിക്ഷേപിക്കുവാനും, കേവലം രണ്ട് പ്രാവശ്യം മാത്രം ഉണ്ടായ ഉപനേതാവ് ചുമതല ചരിത്ര പരമെന്നും കീഴ്‌വഴക്കമെന്നുമെല്ലാം പറഞ്ഞ് അനിവാര്യമായ അവകാശവാദത്തെ അധികാരക്കൊതി എന്ന രീതിയിലേക്ക് മാറ്റി തീര്‍ക്കാനുമുള്ള ശ്രമം അനുചിതവും അനാവശ്യവുമാണ്.
എന്‍. അരുണ്‍
(സി.പി.ഐ. എറണാകുളം
ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

Comments