കാഠ്മണ്ഡു: നേപ്പാളില്‍ വലിയ നാശനഷ്ടം ഉണ്ടാക്കുകയും അനേകരുടെ ജീവനും വീടും വസ്തുവകകളും ഇല്ലാതാക്കുകയും ചെയ്തു മിന്നല്‍ പ്രളയത്തിനിടയില്‍ തകരാതെ നിന്ന ഒരു വീട് വലിയ ശ്രദ്ധനേടി. അതിശക്തമായ മലവെള്ളപ്പാച്ചിലില്‍ സമീപത്തെ അനേകം കെട്ടിടങ്ങള്‍ തകര്‍ന്നപ്പോഴും പച്ച നിറത്തിലുള്ള വീട് തകരാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയത്ത് വീടിനുള്ളില്‍ വീട്ടുകാരും ഉണ്ടായിരുന്നു.
ഭീമാകാരമായ പാറക്കല്ലുകളും ചെളിയും കടപുഴകിയ മരങ്ങളും കലര്‍ന്ന മലവെള്ളപ്പാച്ചില്‍ നേപ്പാളിന്റെ ഒരു ഉള്‍പ്രദേശം അപകടകരമായ വേഗതയില്‍ വലുതും ചെറുതുമായ കെട്ടിടങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ടിരുന്നു. ചുറ്റും മരണവും നാശവും മാത്രം നിറഞ്ഞുനിന്ന ആ അവസ്ഥയിലും ഒരു ചെറിയ കുടുംബം തങ്ങളുടെ പച്ച നിറത്തിലുള്ള വീട്ടില്‍ ജീവനുവേണ്ടി പൊരുതി നിന്നു. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട അവര്‍, തങ്ങളുടെ ചെറിയ വീട് ഈ നിരന്തരമായ അടിവെയ്പ്പുകളെ അതിജീവിക്കുമെന്നും തങ്ങള്‍ അടുത്ത ഒരു ദിവസം കൂടി കാണുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ ഒതുങ്ങിക്കൂടി. അത്ഭുതകരമെന്നു പറയട്ടെ, കുടുംബവും വീടും ആ മിന്നല്‍ പ്രളയത്തെ അതിജീവിച്ചു.
വെള്ളത്തിന്റെ ഭിത്തിയില്‍ നിന്നുള്ള തിരശ്ചീനമായ മര്‍ദ്ദത്തില്‍ തകര്‍ന്നടിയാതെ ഈ നിര്‍മ്മിതി പ്രകൃതിയുടെ ഘോരമായ പരീക്ഷയെ എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയ്ക്ക് തന്നെ തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവത്തിന്റെ വൈറല്‍ വീഡിയോ. ഇത് വെറും ഭാഗ്യമായിരുന്നില്ലെന്നും ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും വെള്ളം തൊട്ട് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീണപ്പോള്‍ ഈ വീട് ഉറച്ചുനിന്നത് എങ്ങിനെയെന്ന ചര്‍ച്ചകളില്‍ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധരും പങ്കുചേര്‍ന്നിട്ടുണ്ട്.
നേപ്പാളിലുണ്ടായ കനത്ത പ്രളയത്തില്‍ 700-ലധികം ആളുകള്‍ മരിക്കുകയും 3,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. കുതിച്ചെത്തിയ മലവെള്ളപ്പാച്ചില്‍ പല കെട്ടിടങ്ങളും തകര്‍ത്തെറിഞ്ഞു. അതിനിടയിലാണ് ഈ വീടും അതിലെ കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടത്. കുത്തൊഴുക്കില്‍ വീട് പിടിച്ചുനില്‍ക്കാന്‍ നിലനില്‍ക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സാധാരണയായി ഹിമാലയന്‍ താഴ്വരകളിലെ വീടുകള്‍ കോണ്‍ക്രീറ്റ് ഫ്രെയിമുകളില്ലാതെ കല്ല് മാത്രം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ വീട് റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരുന്നത്. ഇതിലെ സ്റ്റീല്‍ കമ്പികളും കോണ്‍ക്രീറ്റ് തൂണുകളും അടിത്തറയും ഒന്നിച്ച് ഘടിപ്പിച്ചിരുന്നതിനാല്‍ വെള്ളത്തിന്റെ ശക്തമായ തിരമാലകളെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞു. ഈ വീട് വെള്ളപ്പൊക്കത്തിന്റെ പ്രധാന ഒഴുക്കിന് തൊട്ടുമാറി, അല്‍പ്പം ഉയരമുള്ള ഭാഗത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇത് വെള്ളത്തിന്റെ ഒഴുക്കിനെ വീടിന്റെ ഇരുവശങ്ങളിലേക്കും തിരിച്ചുവിടാന്‍ സഹായിച്ചു. കൂടാതെ വീടിനു ചുറ്റും അടിഞ്ഞുകൂടിയ ചെളി പിന്നീട് വെള്ളം തടഞ്ഞുനിര്‍ത്തുന്ന ഒരു സ്വാഭാവിക തടസ്സമായി മാറുകയും ചെയ്തു.

Comments