More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ കോട്ടയം സ്വദേശിക്ക്‌ ദാരുണാന്ത്യം

Authored by Web Desk | Last updated: 31 Aug 2026, 11:45 PM | 1 min read

Print
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ കോട്ടയം സ്വദേശിക്ക്‌ ദാരുണാന്ത്യം

വിഴിഞ്ഞം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ വാഹനമോടിച്ചിരുന്ന വിമുക്‌തഭടന്‌ ദാരുണാന്ത്യം. കോട്ടയം ഏറ്റുമാനൂര്‍ തെള്ളകം കാക്കനാട്ട്‌ വീട്ടില്‍ ടൈറ്റസ്‌ കുര്യന്‍ (63) ആണു മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ 5.20 ഓടെ വെങ്ങാനൂര്‍ അയ്യന്‍കാളി സ്‌കൂളിനു സമീപമായിരുന്നു സംഭവം. ആത്മഹത്യയാകാമെന്ന നിഗമനത്തിലാണു പോലീസ്‌.
വെങ്ങാനൂരില്‍നിന്ന്‌ ചാവടിനട ഭാഗത്തേക്കു വരികയായിരുന്ന കാറില്‍നിന്ന്‌ തീ ആളിപ്പടരുന്നതും കാര്‍ പുറകിലേക്ക്‌ വരുന്നതും കണ്ടതായി ദൃക്‌സാക്ഷിയും സമീപവാസിയുമായ ദിലീപ്‌ പറഞ്ഞു. അതുവഴി വന്ന ബൈക്ക്‌ യാത്രികരും നാട്ടുകാരും ചേര്‍ന്ന്‌ ഉടന്‍തന്നെ പിന്‍ഡോറിന്റെ ാസ്‌ തകര്‍ത്ത്‌ ടൈറ്റസിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നത്‌ രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. വിവരമറിഞ്ഞ്‌ വിഴിഞ്ഞത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റാണു തീയണച്ചത്‌. ഇതിനിടെ റിനോല്‍ട്ട്‌ ക്വിഡ്‌ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കാറിനുള്ളില്‍
അസ്‌ഥി മാത്രമായി അവശേഷിച്ച ടൈറ്റസിനെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. സമീപത്തെ സിസി ടിവി പരിശോധിച്ച്‌ കാറിന്റെ നമ്പര്‍ കണ്ടെത്തി പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മരിച്ചയാളിനെ തിരിച്ചറിഞ്ഞത്‌. ഞായറാഴ്‌ച രാത്രി 9 മണിയോടെ ഏറ്റുമാനൂരിലെ വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ ടൈറ്റസ്‌ കുര്യന്‍ തിരുവനന്തപുരം വഴി വെങ്ങാനൂരിലെത്തിയെന്നാണ്‌ വിഴിഞ്ഞം പോലീസ്‌ പറയുന്നത്‌. ഉച്ചയോടെ സ്‌ഥലത്തെത്തിയ ഇയാളുടെ ഏക മകന്‍ ഡോ. ഡെന്നീസ്‌ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഉറപ്പിക്കാനായില്ല. തുടര്‍ന്ന്‌ വിഴിഞ്ഞം പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്‌ടം മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയിലേക്കു മാറ്റി. ഫോറന്‍സിക്‌ വിഭാഗവും സ്‌ഫോടകവസ്‌തു പരിശോധന വിഭാഗവും ഇന്നലെ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇന്ന്‌ മോട്ടോര്‍ വാഹന വിഭാഗം ഉദ്യോഗസ്‌ഥരും കാറില്‍ പരിശോധന നടത്തും. ഫോറന്‍സിക്‌ വിഭാഗത്തിന്റെ പരിശോധനപ്രകാരം കാറില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്‌. ഇത്‌ ആത്മഹത്യയിലേക്കു വിരല്‍ ചൂണ്ടുന്നതായും എന്നാല്‍ വിശദമായ പരിശോധനയ്‌ക്കുശേഷമേ വ്യക്‌തത വരൂവെന്നും വിഴിഞ്ഞം പോലീസ്‌ പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഡി.എന്‍.എ. പരിശോധനയ്‌ക്കുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. ഭാര്യ: ഫിലോമിന. അസ്വാഭാവിക മരണത്തിന്‌ വിഴിഞ്ഞം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സി.പി.എം-സി.പി.ഐ. തര്‍ക്കം ദേശീയ തലത്തിലേക്ക്‌

സി.പി.എം-സി.പി.ഐ. തര്‍ക്കം ദേശീയ തലത്തിലേക്ക്‌

കലിഫോര്‍ണിയ കൊലപാതകം: ഒന്നിച്ച്‌ ഓണാഘോഷം, സിനിമ; പിന്നാലെ കൊലപാതകം

കലിഫോര്‍ണിയ കൊലപാതകം: ഒന്നിച്ച്‌ ഓണാഘോഷം, സിനിമ; പിന്നാലെ കൊലപാതകം

സ്‌ത്രീവിരുദ്ധ പരാമര്‍ശം: കാന്തപുരത്തിനെതിരേ കടുത്തഭാഷയില്‍ വനിതാ നേതാക്കള്‍

സ്‌ത്രീവിരുദ്ധ പരാമര്‍ശം: കാന്തപുരത്തിനെതിരേ കടുത്തഭാഷയില്‍ വനിതാ നേതാക്കള്‍

വന്യജീവി ആക്രമണം: ജീവന്റെ മൂല്യം കണക്കാക്കണമെന്ന്‌ ഹൈക്കോടതി

വന്യജീവി ആക്രമണം: ജീവന്റെ മൂല്യം കണക്കാക്കണമെന്ന്‌ ഹൈക്കോടതി

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്‌: ആസൂത്രിത നീക്കമെന്നു പോലീസ്‌; പ്രതിക്കെതിരേ ഗൂഢാലോചനക്കുറ്റം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്‌: ആസൂത്രിത നീക്കമെന്നു പോലീസ്‌; പ്രതിക്കെതിരേ ഗൂഢാലോചനക്കുറ്റം

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണം

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണം

Comments