
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതിയായ മുന്‍ ഡി.സി.സി. അംഗം ചേന്തി അനിലിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി. ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് പ്രകാരമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ സംശയം. അനിലിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ, ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ചേന്തി അനിലിനെ ഇന്നു രാവിലെ 11-ന് നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
അനിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ പ്ര?ഡക്ഷന്‍ വാറന്റ് അപേക്ഷയില്‍ നിര്‍ദേശം നല്‍കിയത്.അനിലിന് ജാമ്യം നല്‍കുന്നതിനെ പോലീസ് ശക്‌തമായി എതിര്‍ത്തു. നിരവധി കേസുകളില്‍ പ്രതിയായ അനില്‍ ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയെ പൊതുമധ്യത്തില്‍ അവഹേളിച്ച പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് അപമര്യാദയായി സംസാരിച്ചുവെന്നാണ് ചേന്തി അനിലിനെതിരായ കേസ്.







Comments