More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

വിജയ ട്രാക്കില്‍ കുതിച്ച്‌ ട്രിവാന്‍ഡ്രം റോയല്‍സ്‌്.

Authored by Web Desk | Last updated: 31 Aug 2026, 11:45 PM | 2 min read

Print

തിരുവനന്തപുരം: വിജയ ട്രാക്കില്‍ കുതിച്ച്‌ ട്രിവാന്‍ഡ്രം റോയല്‍സ്‌്. ഇന്നലെ നടന്ന കേരളാ ക്രിക്കറ്റ്‌ ലീഗ്‌ മത്സരത്തില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെ 14 റണ്ണിനാണ്‌ അവര്‍ തോല്‍പ്പിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ട്രിവാന്‍ഡ്രം നാല്‌ വിക്കറ്റിന്‌ 194 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റിപ്പിള്‍സിന്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 180 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിന്‌ ജയമൊരുക്കിയ ഗോവിന്ദ്‌ ദേവ്‌ പൈയാണ്‌ മത്സരത്തിലെ താരം. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമായതിനാല്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ റോയല്‍സിന്റെ ബാറ്റര്‍മാര്‍ കരുതലോടെയായിരുന്നു തുടങ്ങിയത്‌. രണ്ട്‌ റണ്ണെടുത്ത കൃഷ്‌ണപ്രസാദ്‌ പുറത്തായപ്പോള്‍ ഗോവിന്ദ്‌ ദേവ്‌ പൈയെ ഇറക്കാനുള്ള തീരുമാനം ടീമിന്‌ തുണയായി. രണ്ടാം വിക്കറ്റില്‍ ഗോവിന്ദും അഭിഷേക്‌ പി. നായരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്‌ റോയല്‍സിന്റെ മികച്ച സ്‌കോറിന്‌ അടിത്തറയിട്ടത്‌. ഇരുവരും ചേര്‍ന്ന്‌ 85 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ അഭിഷേക്‌ (57) സിബിന്‍ ഗിരീഷിന്റെ പന്തില്‍ ടി.കെ. അക്ഷയ്‌ക്ക് ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. വിഷ്‌ണു വിനോദ്‌ കൂറ്റന്‍ ഷോട്ടുകളുമായി തുടങ്ങിയെങ്കിലും 18 റണ്ണുമായി മടങ്ങി. അതേ ഓവറില്‍ അക്ഷയ്‌ മനോഹറെയും പുറത്താക്കി സിബിന്‍ ഗിരീഷ്‌ ഇരട്ട പ്രഹരമേല്‍പ്പിച്ചു.
നാലാം വിക്കറ്റിലൊന്നിച്ച ഗോവിന്ദ്‌ പൈയും സിജോമോന്‍ ജോസഫും ചേര്‍ന്ന കൂട്ടുകെട്ടാണ്‌ റോയല്‍സിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. 25 പന്തുകളില്‍ 63 റണ്ണാണ്‌ ഇരുവരും ചേര്‍ന്ന്‌ കൂട്ടിച്ചേര്‍ത്തത്‌. പതിനെട്ടാം ഓവറില്‍ സിബിന്‍ ഗിരീഷിനെ രണ്ട്‌ സിക്‌സറുകള്‍ പറത്തിയ സിജോ മോന്‍ അടുത്ത ഓവറില്‍ അഖില്‍ ദേവിനെതിരേയും ആവര്‍ത്തിച്ചു. അഭിജിത്‌ പ്രവീണ്‍ എറിഞ്ഞ അവസാന ഓവറില്‍ ഗോവിന്ദ്‌ ദേവ്‌ പൈ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 15 റണ്ണെടുത്തു. ഗോവിന്ദ്‌ 50 പന്തില്‍ 82 റണ്ണും സിജോമോന്‍ 13 പന്തില്‍ 31 റണ്ണുമെടുത്തു പുറത്താകാതെനിന്നു. റിപ്പിള്‍സിന്‌ വേണ്ടി സിബിന്‍ ഗിരീഷ്‌ മൂന്ന്‌ വിക്കറ്റെടുത്തു.
മറുപടി ബാറ്റ്‌ ചെയ്‌ത റിപ്പിള്‍സിന്‌ ആദ്യ ഓവറില്‍ തന്നെ ആകാശ്‌ പിള്ളയുടെ വിക്കറ്റ്‌ നഷ്‌ടമായി. പകരമെത്തിയ നായകന്‍ സച്ചിന്‍ ബേബി തുടക്കം മുതല്‍ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. ആറാം ഓവറില്‍ അസറുദ്ദീന്റെ മടക്കം റിപ്പിള്‍സിന്‌ തിരിച്ചടിയായി. എന്‍.പി. ബേസിലിന്റെ പന്തില്‍ എം. നിഖില്‍ ക്യാച്ചെടുത്താണ്‌ 15 റണ്ണെടുത്ത അസര്‍ മടങ്ങിയത്‌. മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും കെ.എ. അരുണും ഒന്നിച്ചതോടെ റിപ്പിള്‍സിന്റെ പ്രതീക്ഷകള്‍ വീണ്ടുമുണര്‍ന്നു. ഇരുവരും ചേര്‍ന്ന്‌ 98 റണ്ണാണു കൂട്ടിച്ചേര്‍ത്തത്‌.
വി. അജിത്തിനെയും സിജോമോന്‍ ജോസഫിനെയും തുടരെ സിക്‌സറുകള്‍ പായിച്ച സച്ചിന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 138 ല്‍ നില്‍ക്കെ എം. നിഖിലിന്റെ പന്തില്‍ സച്ചിന്‍ പുറത്തായതോടെ റോയല്‍സ്‌ മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. 49 പന്തില്‍ അഞ്ച്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 91 റണ്ണെടുത്താണ്‌ സച്ചിന്‍ മടങ്ങിയത്‌. അടുത്ത ഓവറില്‍ 37 റണ്ണെടുത്ത കെ.എ. അരുണും പുറത്തായി. അഭിജിത്‌ പ്രവീണും (18) സിബിന്‍ ഗിരീഷും (ഒന്‍പത്‌) പൊരുതിയെങ്കിലും റിപ്പിള്‍സിന്റെ ഇന്നിങ്‌സ് 180 ന്‌ അവസാനിച്ചു. റോയല്‍സിന്‌ വേണ്ടി എന്‍.പി. ബേസില്‍ നാല്‌ വിക്കറ്റെടുത്തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഇനിയൊന്നും നല്‍കാനില്ല', മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ചു

'ഇനിയൊന്നും നല്‍കാനില്ല', മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ചു

ഇനിയും കാത്തിരിക്കണം.: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.

ഇനിയും കാത്തിരിക്കണം.: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.

 രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി.

രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി.

വൈഭവിന്‌ സെഞ്ചുറി നഷ്‌ടം

വൈഭവിന്‌ സെഞ്ചുറി നഷ്‌ടം

തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്‌്

തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്‌്

No Image

സില്‍വര്‍ ഹില്‍സ്‌ ട്രോഫി മൂന്ന്‌ മുതല്‍

Comments