
മയാമി (യു.എസ്.എ.): അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇന്‍സ്‌റ്റഗ്രാമില്‍ ഇന്നലെയാണു മെസി വിരമിക്കല്‍ കുറിപ്പ് പോസ്‌റ്റ് ചെയ്‌തത്. ''ഇനിയൊന്നും നല്‍കാനില്ലെന്ന'' വരികളോടെയാണു 39 വയസുകാരനായ മെസി വിരമിക്കല്‍ കുറിപ്പ് തുടങ്ങിയത്.
ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോടു തോറ്റതിനു പിന്നാലെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം വിരമിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിതാവിന്റെ അസുഖം മൂലം തീരുമാനം നീണ്ടുപോയെന്നും താരം കുറിച്ചു. ജൂലൈ 21 നു പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ ഇനി മുന്നോട്ടു പോകാനാകില്ലെന്നു വ്യക്‌തമാക്കിയിരുന്നു. മെസിയുടെ പിതാവ് ഹോര്‍ഹെ കഴിഞ്ഞ മാസമാണു ദീര്‍ഘനാള്‍ നീണ്ടുനിന്ന അസുഖത്തെത്തുടര്‍ന്നു നിര്യാതനായത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇതിഹാസതുല്യമായ രാജ്യാന്തര കരിയറിനാണു തിരശീല വീണത്.
2005 ലാണു മെസി രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയത്. അര്‍ജന്റീനയ്‌ക്കായി 2021, 2024 ലെ കോപാ അമേരിക്ക കിരീടങ്ങളും 2022 ലെ ലോകകപ്പും നേടി. ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ അര്‍ജന്റ്‌ീനയ്‌ക്കായി സ്വര്‍ണ മെഡല്‍ നേടാനും മെസിക്കായി. അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിക്കാനുമായി. അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളി,ല്‍ ഒരാളാണ്. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അര്‍ജന്റീനയെ നയിച്ച നായകനുമാണ്‌്.
പെലെ, ഡീഗോ മറഡോണ, സിനദിന്‍ സിദാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളെ മറികടന്ന് ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോഡുകളുള്ള താരമായാണു മെസി കരിയര്‍ അവസാനിപ്പിക്കുന്നത്. മെസി ആകെ 33 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു എന്ന സമാനതകളില്ലാത്ത റെക്കോഡ് സ്വന്തമാക്കി. ലോകകപ്പ് കരിയറില്‍ ആകെ 21 ഗോളുകളടിച്ച താരം ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ (16) ബ്രസീലിന്റെ വനിതാ താരം മാര്‍ത്തയെയും (17) മറികടന്നു.





Comments