കോഴിക്കോട്: സില്‍വര്‍ ഹില്‍സ് ട്രോഫി ദക്ഷിണേന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മൂന്ന് മുതല്‍ ആറ് വരെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ലഹരിക്കെതിരേയുള്ള ''പ്ലേ സ്‌മാര്‍ട്ട്, സേ നോ ടു ഡ്രഗ്‌സ്'' എന്ന സന്ദേശവുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മൂന്നിന് രാവിലെ 11 മണിക്ക് ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരള സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്‌ടിങ് ചെയര്‍മാന്‍ കെ. ബൈജുനാഥ് പതാക ഉയര്‍ത്തി ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്യും.
മത്സര വിഭാഗങ്ങളും പൂളുകളും: ആണ്‍കുട്ടികള്‍ പൂള്‍ എ: സില്‍വര്‍ ഹില്‍സ്; ഡോണ്‍ ബോസ്‌കോ, ദേവഗിരി സി.എം.ഐ. പബ്ലിക് സ്‌കൂള്‍. പൂള്‍ ബി: എ.കെ.എം, ചങ്ങനാശേരി, സെന്റ് സ്‌റ്റീഫന്‍സ്, ജി.വി.എച്ച്.എസ്.എസ്, നെല്ലിക്കുത്ത്, പൂള്‍ സി: ജ്യോതി നികേതന്‍ ആലപ്പുഴ, ലിറ്റില്‍ ഫ്‌ളവര്‍ കൊരട്ടി; സില്‍വര്‍ ഹില്‍സ്, ലിയോ 13 , ആലപ്പുഴ, പൂള്‍ ഡി: പെര്‍ക്‌സ്, കോയമ്പത്തൂര്‍; സെന്റ് ജോസഫ്‌സ്, ഗിരിദീപം കോട്ടയം.
പെണ്‍കുട്ടികള്‍: പൂള്‍ എ: സില്‍വര്‍ ഹില്‍സ്, ജി.വി.എച്ച്.എസ്.എസ്. നടക്കാവ്, ജ്യോതി നികേതന്‍ ആലപ്പുഴ, പൂള്‍ ബി: പ്ര?വിഡന്‍സ് ഗേള്‍സ്, എസ്.വി.ജി.വി. മെട്രിക്കുലേഷന്‍ കാരമടൈ; ലിറ്റില്‍ ഫ്‌ളവര്‍, കൊരട്ടി. പൂള്‍ സി: സെന്റ് ജോസഫ്‌സ് സേലം, സെന്റ് തെരേസാസ് എറണാകുളം, ഹോളി ക്രോസ് തൂത്തുക്കുടി, മിനി ബോയ്‌സ്: സില്‍വര്‍ ഹില്‍സ്, സില്‍വര്‍ ഹില്‍സ്, ദേവഗിരി പബ്ലിക് സ്‌കൂള്‍, മോണിങ് സ്‌റ്റാര്‍ സ്‌കൂള്‍ ഗൂഡല്ലൂര്‍.






Comments