
മയാമി: രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി. അര്‍ജന്റീനയുടെ ലോകകപ്പ് നായകനായിരുന്നു 39 വയസുകാരനായ മെസി. ഇന്‍സ്‌റ്റാഗ്രാമിലൂടെയാണു താരം വികാരനിര്‍ഭരമായ തീരുമാനം പങ്കുവെച്ചത്. ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ കളിച്ചതാണു അര്‍ജന്റീന ജഴ്‌സിയിലെ മെസിയുടെ അവസാന മത്സരം. സ്‌പെയിനിനോട് അധിക സമയത്ത് വഴങ്ങിയ ഗോളിനാണ് (1-0) അര്‍ജന്റീന തോറ്റത്. പിതാവ് ഹോര്‍ഹെ മെസിയുടെ നിര്യാണത്തോടെ താരം വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. സ്‌പെയിനിനെതിരെയുള്ള ഫൈനലില്‍ കളത്തിലിറങ്ങിയതോടെ പുരുഷന്മാരുടെ മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ (2014, 2022, 2026) കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി. ലോകകപ്പ് കരിയറില്‍ ആകെ 21 ഗോളുകളടിക്കാനായി. 22 ഗോളുകളുമായി മുന്നിലുള്ള ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്‌ക്ക് പിന്നിലാണ് മെസിയുടെ സ്‌ഥാനം. അര്‍ജന്റീനയ്‌ക്കായി 207 മത്സരങ്ങളില്‍നിന്ന് 125 ഗോളുകളടിച്ചു.
''ഫൈനല്‍ കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും ദേശീയ ടീമില്‍നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു... ഏറെ വേദനിപ്പിച്ചതും ഇനിയും വേദനിപ്പിക്കുന്നതുമായ ഒരു തീരുമാനമാണിത്. എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് മനസിലാക്കുന്നു'' വിരമിക്കല്‍ പ്രഖ്യാപിച്ച് മെസി കുറിച്ചു. ''20 വര്‍ഷത്തിനിടയിലെ എല്ലാ സ്‌നേഹത്തിനും നന്ദി. നിങ്ങളെ മിസ് ചെയ്യും. ഇനി നിങ്ങളില്‍ ഒരാളായിരിക്കും. എപ്പോഴും പുറത്തുനിന്നു പിന്തുണയ്‌ക്കും. നല്ല സമയങ്ങളിലും മോശം സമയങ്ങളില്‍ പ്രത്യേകിച്ചും. മനോഹരവും ബുദ്ധിമുട്ടു നിറഞ്ഞതുമായ യാത്രയിലുടനീളം ഉണ്ടായതിനും എപ്പോഴും കൂടെ നിന്നതിനും കുടുംബത്തിന് നന്ദി. എല്ലാ കോച്ചുമാര്‍ക്കും സഹതാരങ്ങള്‍ക്കും ഡയറക്‌ടര്‍മാര്‍ക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളും നിമിഷങ്ങളുമാണു കൂടെക്കൂട്ടുന്നത്'' മെസിയുടെ കുറിപ്പ് തുടര്‍ന്നു.
2016 ലെ കോപാ അമേരിക്ക ഫൈനലില്‍ തോറ്റതിനു പിന്നാലെ താരം രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നു. കോപാ ഫൈനലില്‍ ഷൂട്ടൗട്ടിലായിരുന്നു തോല്‍വി. ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണു മെസി തീരുമാനം മാറ്റിയത്‌്. അര്‍ജന്റീനയ്‌ക്കായി കളത്തില്‍ തിരിച്ചെത്തിയ മെസി ടീമിനെ 2018 ലോകകപ്പ് ഫൈനല്‍ വരെയെത്തിച്ചു. 2014, 2022 ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബോള്‍ നേടി.
2004 -05 സീസണില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനായി 18 മത്സരങ്ങളില്‍നിന്ന് 14 ഗോളുകളടിച്ചു. 2008 ല്‍ അണ്ടര്‍ 23 ടീമിനായി അഞ്ച് കളികളില്‍നിന്നു രണ്ട് ഗോളുകള്‍. 2005 ല്‍ കന്നി രാജ്യാന്തര മത്സരം. 2005 ഓഗസ്‌റ്റ് 17 നു ഹംഗറിക്കെതിരേയായിരുന്നു അരങ്ങേറ്റം. 63-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തി. ഇറങ്ങി 47-ാം മിനിറ്റില്‍ എതിരാളിയെ കൈമുട്ടിനിടിച്ചു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുമായി.
ഇന്റര്‍ മയാമിയില്‍ മെസിയുടെ കരാര്‍ കാലാവധി 2028 വരെയാണ്. കഴിഞ്ഞ ദിവസം മോണ്‍ഡ്രിയാലിനെതിരേ നടന്ന ലീഗ് മത്സരത്തില്‍ മെസി ഹാട്രിക്ക് ഉള്‍പ്പെടെ നാല് ഗോളുകളടിച്ചു.
സ്വന്തം തട്ടകമായ എന്‍യു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7-1 നാണ് ഇന്റര്‍ മയാമിയുടെ ജയം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്ക് ഉള്‍പ്പെടെ നാല് ഗോളുകളടിച്ചു. കാസെമിറോ, ലൂയിസ് സുവാരസ്, അലക്‌സാണ്ടര്‍ ഷാ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. മോണ്‍ട്രിയാലിനായി ഫാബിയാന്‍ ഹെര്‍ബ്‌്സ് ഒരു ഗോളടിച്ചു. ഈസ്‌റ്റേണ്‍ കോണ്‍ഫെറന്‍സില്‍ 22 കളികളില്‍നിന്നു 42 പോയിന്റുള്ള ഇന്റര്‍ മയാമി രണ്ടാം സ്‌ഥാനത്താണ്. ഒന്നാം സ്‌ഥാനത്തുള്ള നാഷ്‌വീലെ അത്രയും കളികളില്‍ 52 പോയിന്റ് നേടി. എട്ടാം തവണയാണു മെസി കരിയറില്‍ നാലോ അതിലധികമോ ഗോളുകളടിക്കുന്നത്. ഇന്റര്‍ മയാമിയിലെത്തിയ ശേഷം ആദ്യമായാണു നാല് ഗോളുകളടിക്കുന്നത്‌്. സ്‌പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ താരമായിരിക്കേയാണ് അവസാനം നാല് ഗോളുകളടിച്ചത്. 2020 ഫെബ്രുവരിയിലെ ഐബാറിനെതിരേ നടന്ന മത്സരത്തിലാണു സൂപ്പര്‍ താരം നാല് ഗോളുകളടിച്ചത്. എം.എല്‍.എസ്. സീസണിലെ 19 കളികളില്‍നിന്നു 18 ഗോളുകളുമായി ഒന്നാം സ്‌ഥാനത്താണു മെസി.





Comments