
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ അവര്‍ ഇപ്‌സിച് ടൗണിനെ 5-2 നു തോല്‍പ്പിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണു യുണൈറ്റഡിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്‌്. ജോര്‍ദാന്‍ ഗ്രീവ്‌സിന്റെ സെല്‍ഫ് ഗോളും യുണൈറ്റഡിന്റെ അക്കൗണ്ടിലായി. എംബ്യൂമോയുടെ വക ഒരു ഗോളുമെത്തി. ഇപ്‌സിച് ടൗണിനായി ലീഫ് ഡേവിസ്, അക്‌പോണ്‍ എന്നിവര്‍ ഗോളടിച്ചു.
29-ാം മിനിറ്റില്‍ അബ്‌ദുള്‍ ഫതാവു നല്‍കിയ പാസിനെ ഗോളാക്കി ലീഫ് ഡേവിസ് ഇപ്‌സിച് ടൗണിനെ മുന്നിലെത്തിച്ചു. 40-ാം മിനിറ്റില്‍ മാതിയാസ് കുന്‍ഹ നല്‍കിയ പാസിനെ ബ്രൂണോ ഫെര്‍ണാണ്ടസ് സമനില ഗോളാക്കി. 61-ാം മിനിറ്റില്‍ കുന്‍ഹയെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ തന്നെ ടീമിനായി ലീഡ് നേടി. 68-ാം മിനിറ്റില്‍ താരം യുണൈറ്റഡിനായുള്ള മൂന്നാം ഹാട്രിക്ക് കുറിച്ചു.
ബ്രൂണോയുടെ അസിസ്‌റ്റില്‍നിന്ന് ബ്രയാന്‍ എംബ്യൂമോ ടീമിന്റെ അഞ്ചാം ഗോളുമടിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഹൂലിയോ എന്‍സിസോയുടെ പാസിനെ ഗോളാക്കി ചുബ അക്‌പോണ്‍ ഐപ്‌സ്വിച്ചിന്റെ രണ്ടാം ഗോളടിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഹള്‍ സിറ്റിയോട് 2-0 ന് തോറ്റ മൈക്കിള്‍ കാറിക്കിന്റെ ശിഷ്യന്‍മാര്‍ക്ക് ഈ ജയം ആശ്വാസമായി. മത്സരത്തില്‍ 33 ഷോട്ടുകളാണ് യുണൈറ്റഡ് തൊടുത്തത്.





Comments