More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഇനിയും കാത്തിരിക്കണം.: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.

Authored by Web Desk | Last updated: 31 Aug 2026, 11:45 PM | 2 min read

Print
ഇനിയും കാത്തിരിക്കണം.: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.

ന്യൂയോര്‍ക്ക്‌: സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നോവാക്‌ ജോക്കോവിച്ചിന്‌ 25-ാം ടെന്നീസ്‌ ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്‌ന നേട്ടത്തിന്‌ ഇനിയും കാത്തിരിക്കണം. യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.
ലോക റാങ്കിങ്ങില്‍ 48-ാം സ്‌ഥാനത്തുള്ള അര്‍ജന്റീനയുടെ മാരിയാനോ നവോനെയാണു ജോക്കോയെ അട്ടിമറിച്ചത്‌. നാല്‌ മണിക്കൂര്‍ നീണ്ട്‌ അഞ്ച്‌ അഞ്ച്‌ സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണു മാരിയാനോ കരിയറിലെ ഏറ്റവും മികച്ച അട്ടിമറി കുറിച്ചത്‌. സ്‌കോര്‍: 7-6, 5-7, 4-6, 6-2, 6-1. നാല്‌ മണിക്കൂര്‍ 35 മിനിറ്റ്‌ കൊണ്ടാണു മത്സരം അവസാനിച്ചത്‌.
20 വര്‍ഷത്തിനു ശേഷം ആദ്യമായാണു ജോക്കോ ഒരു ്ര്രഗാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഒന്നാം റൗണ്ടില്‍ തോറ്റ്‌ പുറത്താകുന്നത്‌. തുടരെ 78 തവണയാണു സെര്‍ബിയന്‍ താരം ഒന്നാം റൗണ്ട്‌ കടന്നത്‌. 2006 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പോള്‍ ഗോള്‍ഡ്‌സ്റ്റീനോടാണ്‌ അവസാനം തോറ്റത്‌. 39 വയസുകാരനായ ജോക്കോ മത്സരത്തിനു ശേഷം പൊട്ടിക്കരഞ്ഞു കൊണ്ടാണു കളംവിട്ടത്‌. ഒന്നു രണ്ടു വട്ടം ഛര്‍ദിക്കുകയും തളരുകയും ചെയ്‌ത ശേഷമാണു ജോക്കോ തോറ്റത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണര്‍ അപ്പായ ജോക്കോ ഫ്രഞ്ച്‌ ഓപ്പണിന്റെ മൂന്നാം റൗണ്ടിലും വിമ്പിള്‍ഡണിന്റെ സെമി ഫൈനലിലുമാണു തോറ്റ്‌ പുറത്തായത്‌. ഒന്നാം സെറ്റ്‌ ടൈബ്രേക്കറിലൂടെ നവോനെ സ്വന്തമാക്കി. തുടര്‍ന്നുള്ള രണ്ട്‌ സെറ്റുകള്‍ നേടി ജോക്കോ തിരിച്ചുവന്നു. തകര്‍പ്പന്‍ ഫോമിലേക്ക്‌ ഉയര്‍ന്ന നവോനെ അവസാന രണ്ട്‌ സെറ്റുകള്‍ അനായാസം (6-2, 6-1) നേടി മത്സരം സ്വന്തമാക്കി. നാല്‌ മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനിടെ പലതവണ താഴെ വീണ ജോക്കോവിച്ചിന്‌ അഞ്ചാം സെറ്റില്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയും ചെയ്‌തു. 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ജോക്കോയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത്‌ ''സ്വപ്‌നം സഫലമായ'' നിമിഷമാണെന്ന്‌ നവോനെ മത്സരത്തിനു ശേഷം പറഞ്ഞു. ആരാധനാ പാത്രമായ ജോക്കോയുടെ കളി കണ്ടാണു താന്‍ വളര്‍ന്നതെന്നും നവോനെ പറഞ്ഞു.
ജോക്കോയുടെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാം റൗണ്ട്‌ മത്സരമായിരുന്നു ഇത്‌. നാലാം സെറ്റിനു ശേഷം അദ്ദേഹം മെഡിക്കല്‍ ടൈംഔട്ട്‌ എടുക്കുകയും വൈദ്യസഹായം തേടുകയും ചെയ്‌തു. തലയില്‍ ഐസ്‌ ബാഗ്‌ വെച്ചാണ്‌ അദ്ദേഹം ചൂടിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്‌. കാലാവസ്‌ഥ മോശമായതിനെത്തുടര്‍ന്ന്‌ മേല്‍ക്കൂര അടച്ചപ്പോള്‍ എ.സി. ഓണ്‍ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാം സെറ്റിന്റെ ആറാം ഗെയിമിനിടെ താരം പല തവണ ഛര്‍ദ്ദിച്ചു. ടൂര്‍ണമെന്റ്‌ ഫിസിയോ നല്‍കിയ ഗുളികകളും ദ്രാവകങ്ങളും കഴിച്ചാണു ജോക്കോ പോരാടിയത്‌. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ നവോനെ 4-1 ന്‌ മുന്നിലെത്തിയപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാനാകാതെ ജോക്കോ കോര്‍ട്ടില്‍ പൊട്ടിക്കരഞ്ഞു. ജിമ്മി കോണേഴ്‌സിന്റെ യു.എസ്‌. ഓപ്പണിലെ 98 ജയങ്ങളെന്ന റെക്കോഡും ജോക്കോയുടെ അരികേയായിരുന്നു. നാല്‌ ജയങ്ങളുടെ ദൂരം മാത്രമേ ജോക്കോയ്‌ക്കുണ്ടായിരുന്നുള്ളൂ. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനു പരിഹാരം കണ്ടെത്താന്‍ തനിക്കാകുന്നില്ലെന്നു ജോക്കോ പറഞ്ഞു. ഒന്നാം റൗണ്ടില്‍ തോറ്റതോടെ താരം ലോക റാങ്കിങ്ങിലെ ആദ്യ പത്തില്‍നിന്നു പുറത്താകും. 2007 ലാണു ജോക്കോ ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്‌. 2017 ല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കളിക്കാതിരുന്നതിനാല്‍ റാങ്കിങ്ങില്‍ പിന്നാക്കം പോയിരുന്നു. 2018 ല്‍ തുടരെ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി തിരിച്ചെത്തി. എ.ടി.പി. റാങ്കിങ്‌ ചരിത്രം ഏറ്റവും കൂടുതല്‍ ആഴ്‌ചകള്‍ ഒന്നാം സ്‌ഥാനത്തിരുന്ന (428) റെക്കോഡ്‌ ജോക്കോയുടെ പേരിലാണ്‌. ലൈവ്‌ റാങ്കിങ്‌ പ്രകാരം ജോക്കോ അഞ്ചാം സ്‌ഥാനത്തിനു 11 ലേക്കു താണു. 2002 ഒക്‌ടോബറിനു ശേഷം ആദ്യമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ജോക്കോ എന്നിവര്‍ ആദ്യ പത്തില്‍ ഇല്ലെന്ന സവിശേഷതയുമുണ്ടായി. 20 ഗ്രാന്‍സ്ലാമുകള്‍ക്ക്‌ ഉടമയായ ഫെഡറര്‍ 2022 ലും 22 ഗ്രാന്‍സ്ലാമുകള്‍ക്ക്‌ ഉടമയായ റാഫേല്‍ നദാല്‍ 2024 ലും വിരമിച്ചു. വനിതാ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ യു.എസിന്റെ വീനസ്‌ വില്യംസും തോല്‍വിയറിഞ്ഞു. 46 വയസുകാരിയായ വീനസിനെ യു.എസിന്റെ തന്നെ സോഫിയ കെനിനാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2, 7-6 (8/6). വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രിയായാണു വീനസ്‌ മത്സരിച്ചത്‌. 2021 ലെ വിമ്പിള്‍ഡണിലാണു വീനസ്‌ അവസാനം വനിതാ സിംഗിള്‍സ്‌ ഗ്രാന്‍സ്ലാമില്‍ബ ജയിക്കുന്നത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഇനിയൊന്നും നല്‍കാനില്ല', മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ചു

'ഇനിയൊന്നും നല്‍കാനില്ല', മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ചു

 രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി.

രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി.

വൈഭവിന്‌ സെഞ്ചുറി നഷ്‌ടം

വൈഭവിന്‌ സെഞ്ചുറി നഷ്‌ടം

തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്‌്

തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്‌്

No Image

വിജയ ട്രാക്കില്‍ കുതിച്ച്‌ ട്രിവാന്‍ഡ്രം റോയല്‍സ്‌്.

No Image

സില്‍വര്‍ ഹില്‍സ്‌ ട്രോഫി മൂന്ന്‌ മുതല്‍

Comments