ന്യൂഡൽഹി: ചൊവ്വാഴ്ച ബിഷ്കെക്കിൽ നടന്ന 26-മത് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ 'ഇരട്ടത്താപ്പ്' ഉണ്ടാകാൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവൽക്കരണം, സുരക്ഷിത താവളങ്ങൾ എന്നിവയുൾപ്പെടെ ഭീകരവാദത്തിന്റെ മുഴുവൻ ശൃംഖലയും തകർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മോദി ഭീകരതക്കെതിരെ ആഞ്ഞടിച്ചത്.
“തീവ്രവാദത്തിന്റെ മുഴുവൻ ശൃംഖലയും നാം തകർക്കണം - അതിന്റെ ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവൽക്കരണം, സുരക്ഷിത താവളങ്ങൾ എന്നിവ. ഈ ഗൗരവമേറിയ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല എന്ന് നാം ഒരേ സ്വരത്തിൽ പറയണം,” അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ "മുഴുവൻ മനുഷ്യരാശിക്കും എതിരെയുള്ള ഗുരുതരമായ വെല്ലുവിളി" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, അതിനെതിരെയുള്ള പോരാട്ടം 'നടപടി-പ്രതികരണം' എന്ന ചിന്താഗതിയിൽ മാത്രം ഒതുങ്ങാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. ഭീകരവാദത്തെ നയപരമായ ഉപകരണമായി ഉപയോഗിക്കുന്നതോ ഭീകരർക്ക് ആശ്രയവും പിന്തുണയും നൽകുന്നതോ ആയ രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഭീകരവാദത്തെ തങ്ങളുടെ നയപരമായ ഉപകരണമായി ഉപയോഗിക്കുകയും ഭീകരർക്ക് അഭയവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക്, ഭീകരവാദം ആർക്കും ഒരു 'തന്ത്രപരമായ ആസ്തി' ആകാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം നൽകണം,” പ്രധാനമന്ത്രി പറഞ്ഞു.
ഒരു പ്രദേശത്തുണ്ടാകുന്ന സംഘർഷങ്ങൾ ലോകമെമ്പാടും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് "ഊർജ്ജ സുരക്ഷ, സമുദ്ര വ്യാപാരം, ലോകത്തിന്റെ മൊത്തത്തിലുള്ള വിതരണ ശൃംഖല" എന്നിവയെ ബാധിക്കുമെന്നും വ്യക്തമാക്കി.“ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഏൽക്കേണ്ടി വരുന്നത്. അതിനാൽ, എല്ലാ പ്രശ്നങ്ങൾക്കും യുദ്ധങ്ങൾക്കും ഉള്ള പരിഹാരം യുദ്ധക്കളത്തിലല്ല, മറിച്ച് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമാണ് സാധ്യമാവുക എന്നതാണ് ഇന്ത്യയുടെ നിലപാട്,” അദ്ദേഹം പറഞ്ഞു.
“നമ്മുടെ വിജയത്തിന്റെ യഥാർത്ഥ അളവുകോൽ യുവാക്കൾക്കായി നമ്മുടെ ശ്രമങ്ങൾ എത്ര പുതിയ അവസരങ്ങൾ സൃഷ്ടിച്ചു, നമ്മുടെ സംരംഭകർക്കായി എത്ര പുതിയ വിപണികൾ തുറക്കപ്പെട്ടു, കർഷകർക്ക് സാങ്കേതികവിദ്യയിലൂടെ എത്രത്തോളം പ്രയോജനം ലഭിച്ചു, നമ്മുടെ പൗരന്മാരുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടു എന്നതൊക്കെയാണ്,” അദ്ദേഹം വ്യക്തമാക്കി.
കിർഗിസ്ഥാൻ പ്രസിഡന്റ് സദിർ ജാപറോവാണ് ഉച്ചകോടിക്കു ആതിഥേയത്വം വഹിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്യുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Comments