കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ ബന്ധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജിയാണ് മരിച്ചത്. ബിർഭും ജില്ലയിലെ രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി മുഖർജി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിലെ വീട്ടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് ബ്രിസ്റ്റിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വിവാഹമോചനത്തിനുള്ള നടപടികൾ പുരോഗമിച്ചുവരികയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബോൽപുരിലെ അപ്പർ പ്രൈമറി സ്കൂളിൽ അനധ്യാപികയായി ജോലി ചെയ്തിരുന്ന ബ്രിസ്റ്റിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു. അനധികൃത നിയമനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രിസ്റ്റി ഉൾപ്പെടെ 26,000 അധ്യാപക-അനധ്യാപകരുടെ നിയമനമാണ് റദ്ദാക്കിയത്. കൊൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും നിയമനം റദ്ദാക്കിയ നടപടി ശരിവച്ചിരുന്നു.
കോടതിയിൽനിന്നുണ്ടായ പ്രതികൂല വിധിയെ തുടർന്ന് ബ്രിസ്റ്റി മാനസികമായി തകർന്നിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ.

Comments