കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
തൊട്ടിൽപ്പാലത്തുനിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽനിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാദാപുരം ചേലക്കാട് ഫയർഫോഴ്സ് സംഘം ലോറിയുടെ ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്
15 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Comments