ന്യൂഡൽഹി: ബ്രസീൽ, ഉറുഗ്വെ, പാനമ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച സംഘത്തിൽ നാല് മലയാളി താരങ്ങൾ ഇടം നേടി. എന്നാൽ പ്രമുഖ താരങ്ങളായ സന്ദേശ് ജിങ്കാനും ലാലിയൻസുവാല ചാംഗ്തേയും ടീമിൽ ഇടംപിടിച്ചില്ല.
ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. അനുഭവസമ്പത്തും യുവതാരങ്ങളും ഒത്തുചേരുന്ന സംഘത്തെയാണ് ജമീൽ തിരഞ്ഞെടുത്തിരിക്കുന്നത്.
സീനിയർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനൊപ്പം ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ് തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.
മത്സരങ്ങൾക്ക് മുന്നോടിയായി ഈ മാസം 14ന് ബംഗളൂരുവിൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കും. 16ന് ബംഗളൂരുവിൽ പാനമയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
തുടർന്ന് ഒക്ടോബർ 3ന് കൊൽക്കത്തയിൽ അഞ്ച് തവണ ലോകചാംപ്യൻമാരായ ബ്രസീലിനെ ഇന്ത്യ നേരിടും. ഒക്ടോബർ 6ന് മുൻ ലോകചാംപ്യൻമാരായ ഉറുഗ്വെയുമായും ഇന്ത്യ ഏറ്റുമുട്ടും. ഫുട്ബോളിലെ വമ്പൻ ശക്തികൾ ഇന്ത്യയിൽ കളിക്കാനെത്തുന്നതോടെ മത്സരങ്ങൾക്കായി ആരാധകരും ആവേശത്തിലാണ്.

Comments