
പയ്ന്നൂര്‍(കണ്ണൂര്‍): വി. കുഞ്ഞിക്കൃഷ്‌ണന്‍ എം.എല്‍.എയ്‌ക്കെതിരേ ആഞ്ഞടിച്ച് മുന്‍ എം.എല്‍.എയും സി.പി.എം. നേതാവുമായ ടി.ഐ. മധുസൂദനന്‍. ഇതുവരെ നിങ്ങള്‍ കണ്ടത് തോറ്റം, ഇനി കാണാന്‍ പോകുന്നത് തെയ്മാണെന്നും മധുസൂദനന്‍ പറഞ്ഞു. സര്‍ക്കുലര്‍ കമ്യൂണിസ്‌റ്റായി പല സ്‌ഥലത്തും നനച്ചിട്ട തുണിപോലെയാണ് എം.എല്‍.എയുടെ അവസ്‌ഥയെന്നും മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന അദ്ദേഹം, തനിക്കാഗ്രഹമുള്ള സ്‌ഥാനം വേണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. പിണറായി വിജയന്റെ പ്രസംഗത്തില്‍ ഭീഷണിയുണ്ടെന്നു പറയുന്ന കുഞ്ഞിക്കൃഷ്‌ണനെ പോലുള്ളവര്‍ക്ക് പിണറായിയെ കാണുമ്പോള്‍ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതില്‍ കാര്യമില്ല. തങ്ങള്‍ക്ക് പയ്ന്നൂരില്‍ നഷ്‌ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കും. ഇതിനായി മണ്ഡലത്തിലെ ഓരോ വീട്ടിലും കയറിയിറങ്ങി അഭിപ്രായം സ്വരൂപിച്ച് തിരുത്തല്‍ വരുത്തും. പയ്ന്നൂരിന്റെ സവിശേഷ പ്രാധാന്യം വിലയിരുത്തിയാണ് ഇങ്ങനെ ചെയ്ുന്നതെന്നും ടി.ഐ. മധുസൂദനനന്‍ പറഞ്ഞു.
പാര്‍ട്ടിക്കെതിരേ നിരന്തരമായി നടത്തിയ പ്രചാരവേല നേരത്തേ മനസിലാക്കിയിരുന്നെങ്കില്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനഃപരിശോധന നടത്തുമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍നിന്ന് കുഞ്ഞിക്കൃഷ്‌ണന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ചിലരെ സ്വാധീനിച്ചതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയം. 70,000 വോട്ടുകള്‍ തനിക്ക് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ. എന്ന നിലയില്‍ വി. കുഞ്ഞിക്കൃഷ്‌ണന്‍ വിളിച്ചു ചേര്‍ക്കുന്ന എല്ലാ യോഗങ്ങളിലും പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, 100 ദിവസം കൊണ്ട് സ്വന്തം കഴിവുകേട് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. പൊതുജനങ്ങളുടെ ഫോണുകള്‍ പോലും എടുക്കാന്‍ തയാറാകാത്ത എം.എല്‍.എ, തികഞ്ഞ പരാജയമായി മാറിയെന്നും മധുസൂദനന്‍ പറഞ്ഞു. സരിന്‍ ശശി, അഡ്വ പി. സന്തോഷ്, കെ.കെ. ഗംഗാധരന്‍, എം. രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടു







Comments