
ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ ജനകീയപിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയാണെന്നും രാഷ്‌ട്രീയം കലര്‍ത്തി അതിനെ തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ശ്രമിക്കരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയെ വിമര്‍ശിക്കാതെ പിന്തുണ നല്‍കുകയാണ് പ്രതിപക്ഷനേതാവ് ചെയ്യേണ്ടത്.
10 വര്‍ഷം ഭരിച്ചവര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന തരത്തിലുള്ള വിലകുറഞ്ഞ പ്രസ്‌താവനകള്‍ നടത്തുന്നത് മുന്‍ അനുഭവംവച്ചാകാമെന്നും ചെന്നിത്തല ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടി എതിര്‍ത്ത് രംഗത്തു വന്നിട്ടില്ല. എല്ലാ സമുദായ സംഘടനകളും സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നുണ്ട്. തദ്ദേശസ്‌ഥാപനങ്ങളുമായി ചേര്‍ന്ന് ഈമാസം 20 മുതല്‍ തൂഫാന്‍ രണ്ടാംഘട്ടം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജൂണ്‍ രണ്ടുമുതല്‍ ആരംഭിച്ച പദ്ധതിയില്‍ 10600-ല്‍ അധികം അറസ്‌റ്റുകള്‍ നടന്നിട്ടുണ്ട്. വിദേശത്ത് ഒളിച്ചു കഴിയുന്നവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനായി പോലീസ് ഏറെ മുന്നോട്ടു പോയതായും രമേശ് ചെന്നിത്തല അറിയിച്ചു. ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍: അറസ്‌റ്റിലായവര്‍ 10,680
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ അറസ്‌റ്റിലായത് 10,680 പേര്‍. കഴിഞ്ഞ ദിവസം 16 കേസുകളിലായി 17 പേര്‍ കൂടി അറസ്‌റ്റിലായതോടെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 9896 ആയി.ഇതുവരെ 21373.931 ഗ്രാം എം.ഡി.എം.എയും 1140.245 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ പ്രതികളില്‍ നിന്ന് 0.030 ഗ്രാം എം.ഡി.എം.എയും 13.356 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്‌ഥാനത്തുടനീളം 36 ബോധവത്‌ക്കരണ ക്ലാസുകള്‍ പോലീസ് നടത്തി. ഇതോടെ ഇതുവരെ നടത്തിയ ആകെ ബോധവത്‌ക്കരണ ക്ലാസുകളുടെ എണ്ണം 9435 ആയി.







Comments