More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

രോഗിയോട്‌ മോശം പെരുമാറ്റം; ഡോക്‌ടര്‍ക്ക്‌ നിര്‍ബന്ധിത അവധി

Authored by Web Desk | Last updated: 01 Sep 2026, 11:39 PM | 1 min read

Print
രോഗിയോട്‌ മോശം പെരുമാറ്റം; ഡോക്‌ടര്‍ക്ക്‌ നിര്‍ബന്ധിത അവധി

കൊല്ലം: കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ രോഗിയോട്‌ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്‌ടര്‍ക്കു നിര്‍ബന്ധിത അവധി. ഡോക്‌ടര്‍ രേഖാ കൃഷ്‌ണനോടാണു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്‌. രോഗിയോടും ഒപ്പം എത്തിയവരോടും ഡോക്‌ടര്‍ മോശമായി പെരുമാറുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ ഡോ. രേഖയ്‌ക്ക്‌് ആശുപത്രി സൂപ്രണ്ട്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം താലൂക്ക്‌ ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. രേഖാ കൃഷ്‌ണന്‍ രോഗിയോടും ഒപ്പമെത്തിയവരോടും തര്‍ക്കിക്കുന്ന ദൃശ്യമാണു നടപടിക്ക്‌ ആധാരം. പനിയും ശരീരവേദനയും എമര്‍ജന്‍സിയല്ലെന്നും ഇതുതുറന്നുവച്ചിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ ഓടിക്കയറാന്‍ അല്ലെന്നുമായിരുന്നു ഡോക്‌ടറുടെ പ്രതികരണം.
പാതിരാത്രി കഴിഞ്ഞെന്നും ഇത്‌ തോന്ന്യവാസമാണെന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ്‌ വിജിലന്‍സ്‌ വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ശരീര വേദന കാരണം രാത്രിയില്‍ ചികിത്സ തേടി എത്തിയ വിട്ടമ്മയോടാണ്‌ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്‌ടര്‍ രേഖാ കൃഷ്‌ണന്‍ മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നത്‌. ഡോക്‌ടറുടെ സംസാരം വിഡിയോ റിക്കാര്‍ഡ്‌ ചെയ്‌തത്‌ സോഷ്യല്‍ മീഡിയാ വഴി പ്രചരിച്ചതോടെ പ്രതിഷേധമുയര്‍ന്നു. തിങ്കളാഴ്‌ച വി.ഡി.യോ പ്രചരിച്ചതോടെ ബി.ജെ.പി അന്നുതന്നെ താലൂക്കാശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഡോക്‌ടര്‍ക്കെതിരേ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ടു. ഇന്നലെ ഡിവൈ എഫ്‌.ഐ. നേതൃത്വത്തിലും താലൂക്കാശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. പ്രതിക്ഷേധം ശക്‌തമായതോടെ ആശുപത്രി സൂപ്രണ്ട്‌ ഡോ. നിബിന്‍ കൃഷ്‌ണ നിര്‍ബന്ധിത അവധി എടുക്കാന്‍ ഡോ. രേഖാ കൃഷ്‌ണനോട്‌ ആവശ്യപ്പെട്ടു. ഇതെ സമയം സംഭവത്തെ പറ്റി അന്വേഷിക്കുന്നതിന്‌ ഡി.എം.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സി.പി.എം. പറഞ്ഞത്‌ എല്‍.ഡി.എഫ്‌. തീരുമാനമല്ല: ബിനോയ്‌ വിശ്വം

സി.പി.എം. പറഞ്ഞത്‌ എല്‍.ഡി.എഫ്‌. തീരുമാനമല്ല: ബിനോയ്‌ വിശ്വം

'കുരിശ്‌ ' ഒഴിവാക്കി, പാര്‍ട്ടി പദവിയില്‍ തുടരാന്‍ സണ്ണി?

'കുരിശ്‌ ' ഒഴിവാക്കി, പാര്‍ട്ടി പദവിയില്‍ തുടരാന്‍ സണ്ണി?

'ഇതുവരെ കണ്ടത്‌ തോറ്റം, ഇനി കാണാന്‍പോകുന്നത്‌ തെയ്ം' , കുഞ്ഞിക്കൃഷ്‌ണനെതിരേ മധുസൂദനന്‍

'ഇതുവരെ കണ്ടത്‌ തോറ്റം, ഇനി കാണാന്‍പോകുന്നത്‌ തെയ്ം' , കുഞ്ഞിക്കൃഷ്‌ണനെതിരേ മധുസൂദനന്‍

റെയില്‍വേയ്‌ക്ക്‌ മദ്യപശല്യം തടയാം: ഹൈക്കോടതി

റെയില്‍വേയ്‌ക്ക്‌ മദ്യപശല്യം തടയാം: ഹൈക്കോടതി

മുല്ലപ്പെരിയാര്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

മുല്ലപ്പെരിയാര്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

'രാഷ്‌ട്രീയം കലര്‍ത്തി തൂഫാന്‍ തകര്‍ക്കരുത്‌'.  പിണറായിയോടു ചെന്നിത്തല

'രാഷ്‌ട്രീയം കലര്‍ത്തി തൂഫാന്‍ തകര്‍ക്കരുത്‌'. പിണറായിയോടു ചെന്നിത്തല

Comments