More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മുല്ലപ്പെരിയാര്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

Authored by Web Desk | Last updated: 01 Sep 2026, 11:39 PM | 1 min read

Print
മുല്ലപ്പെരിയാര്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

കുമളി: സുപ്രീം കോടതി ഉത്തരവിനു പിന്നാലെ മുല്ലപ്പെരിയാറിലെത്തിയ വിദഗ്‌ധ സമിതി അണക്കെട്ടിലെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കി. സമിതി ചെയര്‍മാന്‍ ബല്‍രാജ്‌ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്നലെ അണക്കെട്ടിലെത്തിയത്‌. ആദ്യഘട്ട പരിശോധന പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്‌ സമര്‍പ്പിക്കുമെന്നും ബല്‍രാജ്‌ ജോഷി പറഞ്ഞു. ഇന്ന്‌ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിശോധന വേണമോയെന്ന്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കും. റിപ്പോര്‍ട്ട്‌ നിഷ്‌പക്ഷമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒഡീഷ ജലവിഭവ വകുപ്പ്‌ മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ്‌ ദാസ്‌ ആണ്‌ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ്‌ നല്‍കിയ കേസില്‍ 2022 ലാണ്‌ മുല്ലപ്പെരിയാറില്‍ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്‌.
തേക്കടി ലാന്‍ഡിങ്ങില്‍നിന്ന്‌ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വെവ്വേറെ ബോട്ടുകളിലാണ്‌ പരിശോധന സംഘം അണക്കെട്ടില്‍ എത്തിയത്‌. പ്രധാന അണക്കെട്ട്‌, ബേബി ഡാം, സ്‌പില്‍വേ ഷട്ടറുകള്‍, അണക്കെട്ട്‌ ഗ്യാലറി, മഴമാപിനി, ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്ന സീസ്‌മോഗ്രാഫ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും, അവയുടെ പ്രവര്‍ത്തനക്ഷമതയും സംഘം വിശദമായി പരിശോധിച്ചു.
അണക്കെട്ടിന്റെ നിലവിലെ ഘടനാപരമായ സ്‌ഥിതി, സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഡാം ചുവരുകളിലെ ചോര്‍ച്ച എന്നിവയുടെ പരിശോധന നിര്‍ണായകമാണ്‌. സമീപ കാലത്ത്‌ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുണ്ടായ മേഘ വിസ്‌ഫോടനവും തുടര്‍ന്നുണ്ടായ ജലപ്രളയങ്ങളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റ താഴ്‌വാരങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്‌. സമഗ്രമായ പരിശോധനാ റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ജല കമ്മിഷനും കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിക്കും സമര്‍പ്പിക്കുമെന്നാണ്‌ വിവരം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ്‌ ഇന്നലെ 122.45 അടിയാണ്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സി.പി.എം. പറഞ്ഞത്‌ എല്‍.ഡി.എഫ്‌. തീരുമാനമല്ല: ബിനോയ്‌ വിശ്വം

സി.പി.എം. പറഞ്ഞത്‌ എല്‍.ഡി.എഫ്‌. തീരുമാനമല്ല: ബിനോയ്‌ വിശ്വം

'കുരിശ്‌ ' ഒഴിവാക്കി, പാര്‍ട്ടി പദവിയില്‍ തുടരാന്‍ സണ്ണി?

'കുരിശ്‌ ' ഒഴിവാക്കി, പാര്‍ട്ടി പദവിയില്‍ തുടരാന്‍ സണ്ണി?

'ഇതുവരെ കണ്ടത്‌ തോറ്റം, ഇനി കാണാന്‍പോകുന്നത്‌ തെയ്ം' , കുഞ്ഞിക്കൃഷ്‌ണനെതിരേ മധുസൂദനന്‍

'ഇതുവരെ കണ്ടത്‌ തോറ്റം, ഇനി കാണാന്‍പോകുന്നത്‌ തെയ്ം' , കുഞ്ഞിക്കൃഷ്‌ണനെതിരേ മധുസൂദനന്‍

റെയില്‍വേയ്‌ക്ക്‌ മദ്യപശല്യം തടയാം: ഹൈക്കോടതി

റെയില്‍വേയ്‌ക്ക്‌ മദ്യപശല്യം തടയാം: ഹൈക്കോടതി

രോഗിയോട്‌ മോശം പെരുമാറ്റം; ഡോക്‌ടര്‍ക്ക്‌ നിര്‍ബന്ധിത അവധി

രോഗിയോട്‌ മോശം പെരുമാറ്റം; ഡോക്‌ടര്‍ക്ക്‌ നിര്‍ബന്ധിത അവധി

'രാഷ്‌ട്രീയം കലര്‍ത്തി തൂഫാന്‍ തകര്‍ക്കരുത്‌'.  പിണറായിയോടു ചെന്നിത്തല

'രാഷ്‌ട്രീയം കലര്‍ത്തി തൂഫാന്‍ തകര്‍ക്കരുത്‌'. പിണറായിയോടു ചെന്നിത്തല

Comments