കൊല്ലം: ദോശ നൽകാൻ വൈകിയതിന്റെ പേരിൽ തട്ടുകടയിൽ അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശികളായ അജി (46), രമേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾ കൂടി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. മനാഫും ഭാര്യയും ചേർന്ന് നടത്തുന്ന കടയിലെത്തിയ മൂന്നംഗ സംഘം ദോശ ആവശ്യപ്പെട്ടു. എന്നാൽ നേരത്തെ എത്തിയവർക്ക് ആദ്യം ഭക്ഷണം നൽകിയതിനെ തുടർന്ന് ദോശ നൽകാൻ വൈകിയെന്ന് ആരോപിച്ച് സംഘം കടയുടമകളുമായി വാക്കേറ്റത്തിലേർപ്പെട്ടു.
തുടർന്ന് പ്രതികൾ കടയിലെ ചില്ല് അലമാര തകർക്കുകയും മറ്റ് ഉപകരണങ്ങൾ നശിപ്പിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശൂരനാട് പൊലീസുമായും പ്രതികൾ വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടയിൽ അജി മറിഞ്ഞുവീണ് തലയ്ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് പിടികൂടിയത്.
അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Comments