താന്‍ ചെന്നൈ വിട്ട് മുംബൈയിലേക്ക് സ്ഥിരമായി താമസം മാറിയെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടന്‍ സൂര്യ. സഹോദരനും നടനുമായ കര്‍ത്തിയുടെ പുതിയ ചിത്രം സര്‍ദാര്‍ 2 വിന്റെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നപ്പോഴാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. താന്‍ ചെന്നൈയില്‍ തന്നെയാണ് താമസിക്കുന്നതെന്നും മുംബയിലേക്ക് സ്ഥിരമായി മാറിയിട്ടില്ലെന്നും നടന്‍ പറഞ്ഞു.
‘ഞാന്‍ ഇവിടെ ചെന്നൈയില്‍ തന്നെയുണ്ട്. അങ്ങനെ പോകുന്ന ആളല്ല. ഒട്ടേറെ ആളുകള്‍ക്ക് ഈ കാര്യത്തില്‍ സംശയമുളളതായി അറിയാം. നാന്‍ ഉങ്ക താന്‍ ഇറുക്കേ. മുംബൈയില്‍ വല്ലപ്പോഴും പോയി തിരിച്ചു വരാറാണ് പതിവ്’. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സൂര്യ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിന്റെയും മറ്റും ഭാഗമായുളള യാത്രകളിലാണ് തന്നെ സ്ഥിരമായി എയര്‍പോര്‍ട്ടില്‍ കാണുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ വാക്കുകള്‍ വലിയ കയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അതേസമയം 'വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്' ആണ് സൂര്യയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു.

Comments