ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന് ജന്മദിനാശംസകൾ നേർന്ന് നടൻ രാം ചരൺ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് പവൻ കല്യാൺ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പവൻ കല്യാണിനെ ആലിംഗനം ചെയ്യുന്ന ഒരു ചിത്രവും രാം ചരൺ പങ്കുവെച്ചിട്ടുണ്ട്.
‘ബഹുമാനപ്പെട്ട ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗാരുവിന് ഹൃദ്യമായ പിറന്നാൾ ആശംസകൾ. നിങ്ങൾ എനിക്ക് എന്നും വലിയൊരു പ്രചോദനമാണ്. നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ കൂടുതൽ വർഷങ്ങൾ ആശംസിക്കുന്നു. ലവ് യൂ ബാബായ്’ എന്നാണ് രാം ചരൺ കുറിച്ചത്. താരത്തിന്റെ ഈ സ്നേഹസന്ദേശവും ചിത്രവും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പവൻ കല്യാണിന്റെ മൂത്ത സഹോദരനും നടനുമായ ചിരഞ്ജീവിയുടെ മകനാണ് രാംചരൺ. അതേസമയം ബുചി ബാബു സന സംവിധാനം ചെയ്ത പെദ്ദി എന്ന ചിത്രമാണ് രാം ചരണിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ജാൻവി കപൂറായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

Comments